അത് രാഹുൽ എഴുതിയ ഇ.പി.യുടെ ആത്മകഥ…!!! തിരക്കഥ ഷാഫി…!! കൂടെ നിന്ന സതീശന് പാലക്കാടിന്റെ രാഷ്ട്രീയം അറിയില്ല…!!! ഭൂരിപക്ഷം വായുവിൽ കൂട്ടുന്നു…, 24ന് സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള പിൻവാങ്ങൽ പ്രതീക്ഷിക്കാം…

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ.പി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ. തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണെന്നും വി ഡി സതീശൻ കൂടെ നിന്നുവെന്ന് പി സരിൻ ആരോപിച്ചു. പോളിംഗിനെ സ്വാധീനിക്കാൻ കൊണ്ടുവന്ന ആയുധമാണ് ഇ പി ജയരാജന്റെ ആത്മകഥ. ഉപജാപക സംഘത്തിന്റെ ഗൂഢാലോചനയാണ് പിന്നിൽ. പക്ഷെ പാലക്കാട്ടെ വോട്ടർമാരെ ഇതൊന്നും ബാധിക്കില്ലെന്ന് പി സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിഡി സതീശന് പാലക്കാടിന്റെ രാഷ്ട്രീയം അറിയില്ല. വി.ഡി സതീശൻ ഭൂരിപക്ഷം വായുവിൽ കൂട്ടുന്നു. 24ന് സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള വി ഡി സതീശന്റെ വിടവാങ്ങൽ പ്രതീക്ഷിക്കാം. 15,000 മുകളിൽ വോട്ടുകൾക്ക് എൽഡിഎഫ് വിജയിക്കും. കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോകുമെന്നും പി സരിൻ പറഞ്ഞു.

അതേസമയം വിവാദങ്ങള്‍ക്കിടെ സരിനായി വോട്ട് തേടാൻ ഇ പി ജയരാജന്‍ പാലക്കാടേക്ക് പുറപ്പെട്ടു. ആരെന്ത് ശ്രമിച്ചാലും സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ല, എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ ഇ പി ജയരാജന്‍ സംസാരിക്കും. വൈകീട്ട് 5 മണിക്കാണ് പൊതുസമ്മേളനം. സ്റ്റേഡിയം ഗൗണ്ടിനോട് ചേര്‍ന്നുള്ള പൊതു വേദിയിലാണ് പരിപാടി. ഇപിയുടെ ആത്മകഥയില്‍ സ്വാതന്ത്ര സ്ഥാനാര്‍ഥി ഡോ പി സരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. പുസ്തകത്തിന്റെ ഉള്ളടക്കം തള്ളിയ ഇപി ഡിജിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

വിവാദങ്ങള്‍ക്കിടെ ഇ പി ജയരാജന്‍ പാലക്കാടേക്ക് പുറപ്പെട്ടു. ആരെന്ത് ശ്രമിച്ചാലും സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ല, എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. പാലക്കാട് എത്തിയതിന് ശേഷം വിശദമായ പ്രതികരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സരിനായി വോട്ട് തേടാനാണ് ഇ പി ജയരാജന്‍ ഇന്ന് പാലക്കാടേക്ക് പോകുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ ഇ പി സംസാരിക്കും. വൈകീട്ട് 5 മണിക്കാണ് പൊതുസമ്മേളനം. സ്റ്റേഡിയം ഗൗണ്ടിനോട് ചേര്‍ന്നുള്ള പൊതു വേദിയിലാണ് പരിപാടി.

എൻ. പ്രശാന്തിന് എഐടിയുസി, സിഐടിയു പിന്തുണ…!!! പ്രശാന്ത് ചുമതലയേറ്റ ശേഷം കാംകോയുടെ പ്രവർത്തനം ലോകനിലവാരത്തിലേക്ക് മെച്ചപ്പെടുത്തി…!! അദ്ദേഹം സ്ഥാപനത്തിന്റെ നിലനിൽപ്പിന് അനിവാര്യമെന്ന് സംഘടനകൾ..!!! തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നൽകി കേരള ആഗ്രോ മെഷീനറി കോർപറേഷൻ യൂണിയനുകൾ…

ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് രാവിലെ 11ന്; എഡിഎമ്മിന്റെ യാത്രയയപ്പിന് ഇന്ന് ഒരുമാസം

സ്കൂൾ വിട്ട സമയം വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; സമീപവാസികൾ ഒച്ചയിട്ടതോടെ കാട്ടിലേക്ക് കയറി

pathram desk 1:
Related Post
Leave a Comment