ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് രാവിലെ 11ന്; എഡിഎമ്മിന്റെ യാത്രയയപ്പിന് ഇന്ന് ഒരുമാസം

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മരണത്തിലേക്ക് വഴി‍തെളിച്ച യാത്രയയപ്പിന് ഇന്ന് മാസം. അതേദിവസം തന്നെ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും. ത​ളി​പ്പ​റ​മ്പി​ൽ നി​ന്നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. കെ.​കെ. ര​ത്ന​കു​മാ​രി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​. ജൂ​ബി​ലി ചാ​ക്കോ​യാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. രാ​വി​ലെ 11ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുക. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ഉ​ച്ച​യോ​ടെ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റ് അ​ധി​കാ​ര​മേ​ൽ​ക്കും.

എ​ഡി​എ​മ്മി​ന്‍റെ വി​വാ​ദ യാ​ത്ര​യ​യ​പ്പ് യോ​ഗം ന​ട​ന്നി​ട്ട് ഇ​ന്ന് ഒ​രു​മാ​സം തി​ക​യു​മ്പോ​ള്‍ അ​തേ ദി​വ​സം ത​ന്നെ​യാ​ണ് പു​തി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം വോ​ട്ടെ​ടു​പ്പി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ പ​ങ്കെ​ടു​ക്കി​ല്ല. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പി.​പി. ദി​വ്യ​യെ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ നി​ന്നു നീ​ക്കി​യ​ത്. തു​ട​ർ​ന്ന് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. കെ.​കെ. ര​ത്‌​ന​കു​മാ​രി​യെ പു​തി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തീ​രു​മാ​നി​ച്ചി​രു​ന്നു.

pathram desk 5:
Related Post
Leave a Comment