ജയിലിൽ കിടന്നപ്പോൾ തന്നെ തനിക്കെതിരെ നടപടിയെടുക്കണമായിരുന്നോ?; തന്റെ ഭാ​ഗം കേൾക്കാൻ പാർട്ടി തയാറായില്ല, ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ച് പിപി ദിവ്യ

ക​ണ്ണൂ​ർ: എഡിഎം വിഷയത്തിൽ സി​പി​എം ത​നി​ക്കെ​തി​രെ​യെ​ടു​ത്ത ന​ട​പ​ടി​യി​ൽ ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ച് ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ് പിപി ദി​വ്യ. ജ​യി​ലി​ൽ കി​ട​ക്കു​മ്പോ​ൾ ന​ട​പ​ടി വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നാ​ണ് ദി​വ്യ​യു​ടെ പ്ര​തി​ക​ര​ണം. പുറത്തുവന്ന ശേഷം തന്റെ ഭാ​ഗം കേട്ട ശേഷം നടപടിയെടുക്കാമായിരുന്നു. എന്നാൽ ത​ൻറെ ഭാ​ഗം കേ​ൾ​ക്കാ​ൻ പാ​ർ​ട്ടി ത​യാ​റാ​യി​ല്ലെ​ന്ന പ​രാ​തി​യും ദി​വ്യ ഉ​ന്ന​യി​ച്ചു.

സംഭവത്തെത്തുറിച്ച്ഫോ​ണി​ൽ വി​ളി​ച്ച നേ​താ​ക്ക​ളെ ദി​വ്യ അ​തൃ​പ്തി അ​റി​യി​ച്ചു​വെ​ന്നാ​ണ് വി​വ​രം.

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ൻറെ മ​ര​ണ​ത്തി​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട് റി​മാ​ഡി​ൽ ക​ഴി​യു​ന്ന സ​മ​യ​ത്താ​ണ് ദി​വ്യ​യ്ക്കെ​തി​രെ സി​പി​എം ജില്ലാ കമ്മിറ്റിയാണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ദി​വ്യ​യെ സി​പി​എം പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ലേ​ക്ക് ത​രം​താ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഒപ്പം പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ദിവ്യയെ നീക്കുകയും ചെയ്തിരുന്നു.

pathram desk 5:
Related Post
Leave a Comment