നിർമാണത്തിലിരുന്ന ഓടയിലേക്ക് ​ഗർഭിണിയായ യുവതി വീണു; അപകടം കട്ടികുറഞ്ഞ മരപ്പലകയില്‍ ചവിട്ടി

ആലപ്പുഴ: നഗരത്തിലെ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണിയായ യുവതി വീണു. ഭര്‍ത്താവിനോടൊപ്പം ഓട മുറിച്ചുകടക്കുന്നതിനിടെയാണ് യുവതിക്ക് അപകടമുണ്ടായത്. ഓടയില്‍ സ്ലാബ് വാര്‍ക്കാനിട്ടിരുന്ന കട്ടികുറഞ്ഞ മരപ്പലകയില്‍ ചവിട്ടിയപ്പോൾ പലക ഒടിഞ്ഞുവീഴുകയായിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളില്ല. ഇന്ദിരാ ജങ്ഷനിലായിരുന്നു സംഭവം.

ഓട മുറിച്ചുകടന്ന ഭര്‍ത്താവിന് പിന്നിലായാണ് യുവതി നടന്നുവന്നത്. ആദ്യം ഭർത്താവ് ഓട മുറിച്ചുകടന്നു. പിന്നാലെയെത്തിയ യുവതി മരപ്പലകയില്‍ ചവിട്ടിയതും അത് തകര്‍ന്ന് യുവതി ഓടയിലേക്ക് വീഴുകയായിരുന്നു. ഒരുമാസമായി പൊളിച്ചിട്ട ഓടയുടെ നിര്‍മാണപ്രവര്‍ത്തനം നടന്നുവരികയായിരുന്നു. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ റോഡില്‍ സ്ഥാപിച്ചിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7