കുടുംബനാഥ ഇല്ലെങ്കിൽ കുടുംബം അസ്വസ്ഥമാകും..!! ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് കുടുംബനാഥയെന്ന പരി​ഗണനയിൽ, ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കും, ജില്ല വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്- വ്യവസ്ഥകൾ

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്ന പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കുടുംബനാഥ എന്ന പരിഗണനയിലാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതെന്ന് കോടതി വിധിയിൽ പറയുന്നു. കുടുംബനാഥ ഇല്ലെങ്കിൽ കുടുംബം അസ്വസ്ഥമാകുമെന്നും കോടതി നിരീക്ഷിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്.

എന്നാൽ പിപി ദിവ്യയ്ക്കെതിരേ ചുമത്തിയ ബിഎൻഎസ് 108 ആത്മഹത്യാപ്രേരണക്കുറ്റം കേസിൽ നിലനില്ക്കുമെന്നും കോടതി നിരീക്ഷിച്ചു. 33 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. വിളിക്കാത്ത വേദിയിൽ പ്രാദേശിക ചാനലിനെ കൂട്ടിപ്പോയി എഡിഎമ്മിന്റെ ആത്മാഭിമാനത്തെ തകർക്കുന്ന രീതിയിൽ ദിവ്യ പ്രവർത്തിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

സ്ത്രീയാണ്, കുടുംബനാഥയാണ്, കുടുംബത്തിലെ നാഥയായ സ്ത്രീ ഇല്ലാതായാൽ കുടുംബത്തിന് എന്ത് സംഭവിക്കും എന്ന കാര്യങ്ങൾ എടുത്ത് പറഞ്ഞാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അസുഖബാധിതനായ പിതാവിനെ പരിചരിക്കാൻ ദിവ്യ വീട്ടിലുണ്ടാകണമെന്ന വാദം നേരത്തെ തന്നെ പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചിട്ടുണ്ട്.

മാത്രമല്ല, ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണം, കണ്ണൂർ ജില്ല വിട്ട് പോകരുത്, പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണം, ഇല്ലെങ്കിൽ കോടതിയിൽ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം നല്കിയിരിക്കുന്നത്.

എന്നാൽ ദി​വ്യ​യ്ക്ക് ജാ​മ്യം ല​ഭി​ക്കു​മെ​ന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ന​വീ​ൻ ബാ​ബു​വി​ൻറെ കു​ടും​ബം പ്രതികരിച്ചു. ഇനി എന്തു വേണമെന്ന് ​അഭി​ഭാ​ഷ​ക​നു​മാ​യി ആ​ലോ​ചി​ച്ച ശേഷം നടപടിയെടുക്കു​മെ​ന്ന് ന​വീനി​ന്റെ ഭാ​ര്യ മ​ഞ്ജു​ഷ പ്ര​തി​ക​രി​ച്ചു. ന​വീനി​ൻറെ മ​ര​ണ​ത്തി​ൽ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

pathram desk 5:
Related Post
Leave a Comment