തന്റെ നിരപരാധിത്വം തെളിയിക്കും, കൃത്യമായ അന്വേഷണം വേണം, നവീൻ ബാബുവിന്റെ മരണത്തിൽ തനിക്ക് ദു:ഖമുണ്ട്; 11-ാം നാൾ ജയിൽ മോചിതയായ ശേഷം പി.പി. ദിവ്യ

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ൻറെ മ​ര​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പിപി ദി​വ്യ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി. ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് ദി​വ്യ ജയിൽ മോചിതയായത്.

എഡിഎം ന​വീ​ൻ ബാ​ബു​വി​ൻറെ മ​ര​ണ​ത്തി​ൽ ത​നി​ക്ക് ദു​:ഖ​മു​ണ്ട്. ത​ൻറെ നി​ര​പ​രാ​ധി​ത്വം കോ​ട​തി​യി​ൽ തെ​ളി​യി​ക്കും. കേ​സി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ദി​വ്യ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യാ​ലും നാ​ട്ടു​കാ​രാ​യാ​ലും ത​ന്നെ കാ​ണാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രു​പാ​ട് കാ​ല​മാ​യി. എ​ല്ലാ​വ​രു​മാ​യും സ​ഹ​ക​രി​ച്ചു​പോ​വു​ന്ന​താ​ണ് തന്റെ പ​തി​വ്. ഏ​ത് ഉ​ദ്യോ​ഗ​സ്ഥ​നോ​ടും സ​ദു​ദ്ദേ​ശ​പ​ര​മാ​യാ​ണ് സം​സാ​രി​ക്കാ​റു​ള്ള​തെ​ന്നും ദി​വ്യ പ​റ​ഞ്ഞു. പ​ള്ളി​ക്കു​ന്ന് വ​നി​താ ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ദി​വ്യ​യെ സ്വീ​ക​രി​ക്കാ​ൻ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻറെ​യും സി​പി​എ​മ്മി​ൻറെ​യും ജി​ല്ലാ നേ​താ​ക്ക​ളും എ​ത്തി​യി​രു​ന്നു.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​ക​ണം, ജി​ല്ല വി​ടാ​ൻ പാ​ടി​ല്ല, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയോ, സത്യവാങ്മൂലം നൽകുകയോ ചെയ്യണം, എ​ന്നീ ഉ​പാ​ധി​ക​ളി​ലാ​ണ് ദി​വ്യ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കൂടാതെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ട് പേ​രു​ടെ ആ​ൾ​ ജാ​മ്യ​ത്തി​ലു​മാ​ണ് കോ​ട​തി ദി​വ്യ​യ്ക്ക് ജാ​മ്യം അ​നു​ദി​ച്ചി​രി​ക്കു​ന്ന​ത്. എന്നാൽ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കോടതി വിലയിരുത്തി. വൈകുന്നേരം അഞ്ച് മണിയോടെയാണ് ദിവ്യ ജയിൽ മോചിതയായത്.

pathram desk 5:
Related Post
Leave a Comment