‘അഭിനയിക്കേണ്ട; ഏറ്റെടുത്തിരിക്കുന്ന ജോലിയിൽ ശ്രദ്ധിച്ച് മുന്നോട്ടു പോവുക’

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്ക് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അനുമതി നിഷേധിച്ച് നേതൃത്വം.തൽക്കാലം മ​ന്ത്രി പ​ദ​വി​യി​ൽ ശ്ര​ദ്ധി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ പ്ര​ധാന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.

സു​രേ​ഷ് ഗോ​പി മ​ണ്ഡ​ല​ത്തി​ലും ഓ​ഫീ​സി​ലും ശ്ര​ദ്ധി​ക്കാ​നാ​ണ് നേ​താ​ക്ക​ൾ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ത്ത പുതിയ സി​നി​മ് പ്രോജക്റ്റുകൾ തു​ട​ർ​ന്നേ​ക്കി​ല്ലെ​ന്നാ​ണ് സു​ച​ന.

നേ​ര​ത്തെ രാഷ്ട്രീയത്തോടൊപ്പം സി​നി​മ അ​ഭി​ന​യവും തു​ട​രു​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു. ഇക്കാര്യങ്ങൾക്ക് അനുമതി ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചി​രു​ന്നു.

pathram desk 5:
Related Post
Leave a Comment