‘ആ​ത്മാ​ഭി​മാ​ന​ത്തി​ന് മു​റി​വ് പ​റ്റി നി​ൽ​ക്കു​ന്ന ഒ​രാ​ളോ​ട് അ​ച്ച​ട​ക്ക​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്ത​രു​ത്’; പാലക്കാട് പ്രചരണത്തിനില്ല; സ​ന്ദീ​പ് വാ​ര്യ​ര്‍

തൃ​ശൂ​ർ: ആ​ത്മാ​ഭി​മാ​ന​ത്തി​ന് മു​റി​വ് പ​റ്റി നി​ൽ​ക്കു​ന്ന ഒ​രാ​ളോ​ട് അ​ച്ച​ട​ക്ക​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്ത​രു​തെന്ന് സ​ന്ദീ​പ് വാ​ര്യ​ര്‍. പാ​ല​ക്കാ​ട്ട് ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നി​ല്ലെ​ന്ന കാര്യം തീരുമാനിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അ​ഭി​മാ​നം പ​ണ​യം വ​ച്ച് അ​വി​ടേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ സാ​ധ്യ​മ​ല്ല എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ത​ന്‍റെ മു​റി​വു​ക​ൾ​ക്ക് മേ​ൽ മു​ള​ക​ര​ച്ചു​തേ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പാ​ര്‍​ട്ടി സ്വീ​ക​രി​ച്ചിരിക്കുന്നത്. ആ​ദ്യ​ദി​വ​സ​ത്തെ നി​ല​പാ​ടി​ല്‍ ത​ന്നെ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യി നാ​ട്ടി​ൽ തു​ട​രു​മെ​ന്നും സ​ന്ദീ​പ് കൂട്ടിച്ചേർത്തു

തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ത​ന്നെ അ​പ​മാ​നി​ച്ച​വ​ർ​ക്കെ​തി​രെ​യാ​ണ് പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത്. മാത്രമല്ല, പ്ര​ചാ​ര​ണ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​തി​ൽ ക്രി​യാ​ത്മ​ക നി​ർ​ദ്ദേ​ശം നേ​തൃ​ത്വ​ത്തി​ല്‍ നി​ന്ന് ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചു. എ​ന്നാ​ൽ പോ​സി​റ്റീ​വാ​യ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യ​താ​യി കാ​ണു​ന്നി​ല്ല. സം​ഘ​ട​ന​യി​ൽ ഒ​രാ​ൾ ക​യ​റി​വ​രു​ന്ന​തി​ന് വ​ലി​യ ത​പ​സ്യ​യു​ണ്ട്. അ​ത് റ​ദ്ദ് ചെ​യ്യു​ന്ന പ്ര​സ്താ​വ​ന​ക​ൾ വ​രു​മ്പോ​ൾ വ​ലി​യ സ​ങ്ക​ടം ഉ​ണ്ട്. ഒ​രാ​ൾ പു​റ​ത്തു​പോ​കു​ന്ന​ത് അ​തീ​വ ദുഃ​ഖ​ക​ര​മാ​ണ്. ആ​ളു​ക​ളെ ചേ​ർ​ത്തു നി​ർ​ത്താ​നാ​ണ് പാർട്ടി ശ്ര​മി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യ​ക്തി​പ​ര​മാ​യി ഒ​രു​പാ​ട് വി​യോ​ജി​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മ്പോ​ഴും പാ​ല​ക്കാ​ട്ടെ സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി ഗൃ​ഹ​സ​മ്പ​ർ​ക്കം ന​ട​ത്തി​യ ആ​ളാണ് താൻ. മാത്രമല്ല, കെ. ​സു​രേ​ന്ദ്ര​നെ​തി​രെ താ​ൻ ഒ​രി​ക്ക​ലും ഒ​ന്നും സം​സാ​രി​ച്ചി​ട്ടി​ല്ലെന്നും സ​ന്ദീ​പ് വാ​ര്യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

pathram desk 5:
Related Post
Leave a Comment