ദിവസവും അവളോടൊപ്പം കളിക്കും, പലഹാരങ്ങൾ വാങ്ങി നൽകും; തിരുപ്പതിയിൽ അമ്മയുടെ സഹോദരൻ മൂന്നുവയസുകാരിയെ ചോക്ലേറ്റ് നൽകി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടു

ഹൈദരാബാദ്: ദിവസവും അവളോടൊപ്പം കളിക്കാൻ കൂടും. അവൾ ആവശ്യപ്പെടുന്ന പലഹാരങ്ങൾ വാങ്ങി നൽകും, ആ വിശ്വാസത്തിലായിരിക്കും ചോക്ലേറ്റ് കാട്ടി വിളിച്ചപ്പോൾ ആ കുരുന്ന് അയാൾക്കൊപ്പം പോയത്. പക്ഷെ അതു മരണത്തിലേക്കായിരുന്നു.

തിരുപ്പതിയിൽ മൂന്നുവയസുകാരിയെ ബന്ധു ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കുട്ടിയുടെ അയൽപക്കത്ത് താമസിക്കുന്ന അമ്മയുടെ സഹോദരൻ സുശാന്ത് (22)-കാരനാണ് ക്രൂരകൃത്യം ചെയ്തത്. തുടർന്ന് കുട്ടി മരിച്ചുവെന്ന് മനസിലാക്കിയതോടെ സമീപത്തുതന്നെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു.

തിരുപ്പതി ജില്ലാ പോലീസ് സൂപ്രണ്ട് എൽ സുബ്ബരായുഡു പറയുന്നതനുസരിച്ച്, ഇരയുടെ മാതൃസഹോദരൻ വെള്ളിയാഴ്ച വൈകുന്നേരം ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ എഎം പുരം ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

“പെൺകുട്ടിയുടെ വീടിനടുത്താണ് അയാൾ താമസിക്കുന്നത്, ദിവസവും അവളോടൊപ്പം കളിക്കാറുണ്ടായിരുന്നു.വെള്ളിയാഴ്‌ച വൈകുന്നേരം അയാൾ അവളെ ഒരു കടയിൽ കൊണ്ടുപോയി ചോക്ലേറ്റ് വാങ്ങി. പിന്നീട് അവളെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു, ”അദ്ദേഹം പറഞ്ഞു.

പിന്നീട് പെൺകുട്ടിയെ കാണാനില്ലെന്നറിഞ്ഞ മാതാപിതാക്കൾ തിരയാൻ തുടങ്ങി. അമ്മാവനോടൊപ്പമാണ് അവളെ അവസാനമായി കണ്ടതെന്ന് മനസിലാക്കിയതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് ഉടൻ മിസിംങ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി അവർ പറഞ്ഞു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൻ്റെ വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിക്കുമെന്ന് തിരുപ്പതി എസ്പി പറഞ്ഞു.

യുഎസിനെ ചൊടിപ്പിച്ചു… യു​ദ്ധം ചെ​യ്യാ​ൻ അ​വ​ശ്യ​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​യും സാ​ധ​ന​ങ്ങ​ളും റ​ഷ്യ​ക്ക് ന​ൽ​കി​​…!! 15 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കും ര​ണ്ട് പൗ​ര​ന്മാ​ർ​ക്കും യു.​എ​സ് ഉ​പ​രോ​ധം..

pathram desk 5:
Related Post
Leave a Comment