യുഎസിനെ ചൊടിപ്പിച്ചു… യു​ദ്ധം ചെ​യ്യാ​ൻ അ​വ​ശ്യ​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​യും സാ​ധ​ന​ങ്ങ​ളും റ​ഷ്യ​ക്ക് ന​ൽ​കി​​…!! 15 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കും ര​ണ്ട് പൗ​ര​ന്മാ​ർ​ക്കും യു.​എ​സ് ഉ​പ​രോ​ധം..

വാ​ഷി​ങ്ട​ൺ: യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ റ​ഷ്യ​ക്ക് സ​ഹാ​യം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് 15 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കും ര​ണ്ട് പൗ​ര​ന്മാ​ർ​ക്കും യു.​എ​സ് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ യു​ക്രെ​യ്നെ​തി​രെ യു​ദ്ധം ചെ​യ്യാ​ൻ അ​വ​ശ്യ​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​യും സാ​ധ​ന​ങ്ങ​ളും റ​ഷ്യ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് യു.​എ​സ് ആ​രോ​പി​ക്കു​ന്ന​ത്. സി​ഖ് നേ​താ​വ് ഗു​ർ​പ​ത്‍വ​ന്ത് സി​ങ് പ​ന്നൂ​വി​ന്റെ വ​ധ​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ യു.​എ​സും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം ഉ​ല​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ന​ട​പ​ടി. റ​ഷ്യ​ക്ക് സ​ഹാ​യം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് ആ​ഗോ​ള​ത​ല​ത്തി​ൽ 400 സ്ഥാ​പ​ന​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും യു.​എ​സ് ഉ​പ​രോ​ധ​പ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടിയുണ്ടായത്.

ഇ​ന്ത്യ​ക്കൊ​പ്പം ചൈ​ന, മ​ലേ​ഷ്യ, താ​യ്‍ല​ൻ​ഡ്, തു​ർ​ക്കി​യ, യു.​എ.​ഇ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും യു.​എ​സ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ണ്ട്. റ​ഷ്യ​ക്ക് ആ​യു​ധ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി​യ​തി​നാ​ണ് പ്ര​ധാ​ന​മാ​യും ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി. റ​ഷ്യ​ക്ക് സൈ​നി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന എ​ല്ലാ​വ​ഴി​ക​ളും ത​ട​യു​മെ​ന്നാ​ണ് യു.​എ​സ് ന​യം.

അ​സ​ന്റ് ഏ​വി​യേ​ഷ​ൻ ഇ​ന്ത്യ, മാ​സ്ക് ട്രാ​ൻ​സ്, ടി.​എ​സ്.​എം.​ഡി ഗ്ലോ​ബ​ൽ ആ​ൻ​ഡ് ഫു​ട്രേ​വോ,എ​സ്.​ഐ2 മൈ​ക്രോ​സി​സ്റ്റം​സ് എ​ന്നി​വ​യാ​ണ് ഉ​പ​രോ​ധ​പ്പ​ട്ടി​ക​യി​ലു​ള്ള പ്ര​ധാ​ന ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ. ഏ​താ​ണ്ട് 200,000 ഡോ​ള​ർ മൂ​ല്യ​മു​ള്ള യു.​എ​സ് നി​ർ​മി​ത എ​യ​ർ​ക്രാ​ഫ്റ്റ് ഭാ​ഗ​ങ്ങ​ൾ 2023 മാ​ർ​ച്ചി​നും 2024 മാ​ർ​ച്ചി​നും ഇ​ട​യി​ലാ​യി അ​സ​ന്റ് ഏ​വി​യേ​ഷ​ൻ ഇ​ന്ത്യ റ​ഷ്യ​ൻ ക​മ്പ​നി​ക​ൾ​ക്ക് കൈ​മാ​റി​യെ​ന്നാ​ണ് ആ​രോ​പ​ണം. 2023 ജൂ​ണി​നും 2024 ഏ​പ്രി​ലി​നു​മി​ട​യി​ൽ മൂ​ന്ന് ല​ക്ഷം ഡോ​ള​റി​ന്റെ വ്യോ​മ​യാ​ന ഘ​ട​ക​ങ്ങ​ൾ റ​ഷ്യ​യു​ടെ എ​സ്7 എ​ൻ​ജി​നീ​യ​റി​ങ് എ​ൽ.​എ​ൽ.​സി​ക്ക് ന​ൽ​കി​യെ​ന്നാ​ണ് മാ​സ്ക് ട്രാ​ൻ​സി​നെ​തി​രാ​യ ക​ണ്ടെ​ത്ത​ൽ. മൈ​ക്രോ ഇ​ല​ക്​​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും പ്രോ​സ​സ​റു​ക​ളും റ​ഷ്യ​ൻ ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് ടി.​എ​സ്.​എം.​ഡി​ക്കെ​തി​രാ​യ ആ​രോ​പ​ണം.

‘ഒന്നും ബേജാറാവണ്ട കേട്ടാ, നല്ല കരുത്തോടെ നിൽക്ക്, ഞാൻ വന്നിട്ട് തിരിച്ചടിക്കാം’ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കെ. സുധാകരൻ… മറ്റന്നാൾ ചേലക്കരയിൽ എത്തുമ്പോൾ കാണാം

pathram desk 2:
Leave a Comment