ദിവ്യയ്ക്കെതിരെ മാത്രമല്ല, പ്രസം​ഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരേയും കേസെടുക്കണം: കെ.​പി. ഉ​ദ​യ​ഭാ​നു… !! ദി​വ്യ വി​ളി​ച്ചാ​ൽ മാധ്യമങ്ങൾ അവിടേക്ക് പോ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​…

പ​ത്ത​നം​തി​ട്ട: മുൻ കണ്ണൂർ എ​ഡി​എം നവീൻ ബാബുവിന്റെ മ​ര​ണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി​പി ദി​വ്യ​യ്ക്കെതിരെ മാത്രം കേസെടുത്താൽ പോര, മറിച്ച് ദിവ്യയുടെ പ്രസം​ഗം ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ക്ക​ണ​മെ​ന്ന് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെപി ഉ​ദ​യ​ഭാ​നു.

അന്നേ ദിവസം നടന്ന പരിപാടിയുടെ സം​ഘാ​ട​ക ദിവ്യ​യ​ല്ലാ​യി​രു​ന്നു. അതിനാൽതന്നെ ദി​വ്യ വി​ളി​ച്ചാ​ൽ മാധ്യമങ്ങൾ അവിടേക്ക് പോ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും ഉ​ദ​യ​ഭാ​നു പ​ത്ത​നം​തി​ട്ട​യി​ൽ മാ​ധ്യ​മ​ങ്ങ‌​ളോ​ടു പ​റ​ഞ്ഞു.

പി​പി ദി​വ്യ​യ്ക്കെ​തി​രേ കൂ​ടു​ത​ൽ ന​ട​പ​ടി വേ​ണ്ടെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെന്നും ഉദയഭാനു പറഞ്ഞു. അതോടൊപ്പം എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​ൽ ക​ല​ക്റ്റ​റുടെ പ​ങ്ക് സം​ബ​ന്ധി​ച്ച് സമൂഹത്തിനിടയിൽ പല അഭ്യൂഹങ്ങളുമുണ്ടാകാം. അതിനാൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്വേ​ഷി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

pathram desk 5:
Related Post
Leave a Comment