ന്യൂ?ഡല്‍ഹി: മെഗാ താരലേലത്തിന് മുന്നോടിയായി ഐ.പി.എല്‍ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. സര്‍പ്രൈസുകള്‍ക്കൊടുവില്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സില്‍ തുടരുമെന്നുറപ്പായി. വിരാട് കോഹ്‌ലി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലും മഹേന്ദ്ര സിങ് ധോണി ചെന്നൈയിലും തുടരും. മലയാളി താരം സഞ്ജു സാംസണെ 18 കോടി നല്‍കി രാജസ്ഥാന്‍ റോയല്‍സും നിലനിര്‍ത്തി.
ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ?ജോസ് ബട്‌ലര്‍, മുഹമ്മദ് സിറാജ്, ?െഗ്ലന്‍ മാക്‌സ്? വെല്‍, മുഹമ്മദ് ഷമി തുടങ്ങിയവരാണ് ടീമുകള്‍ നിലനിര്‍ത്താത്ത പ്രമുഖര്‍.
വിവിധ ടീമുകളും നിലനിര്‍ത്തിയ താരങ്ങളും –
മുംബൈ ഇന്ത്യന്‍സ്
ജസ്പ്രീത് ബുംറ: 18 കോടി, സൂര്യകുമാര്‍ യാദവ്: 16.35 കോടി,ഹാര്‍ദിക് പാണ്ഡ്യ: 16.35 കോടി,രോഹിത് ശര്‍മ: 16.30 കോടി, തിലക് വര്‍മ: 8 കോടി
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു
വിരാട് കോഹ്‌ലി: 21 കോടി,,രജത് പട്ടീഥാര്‍ : 11 കോടി,യാഷ് ദയാല്‍: 5 കോടി
ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ് നിക്കൊളാസ് പുരാന്‍: 21 കോടി,രവി ബിഷ്‌ണോയ്: 11 കോടി,മായങ്ക് യാദവ്: 11 കോടി,മൊഹ്‌സിന്‍ ഖാന്‍: 4 കോടി, ആയുഷ് ബദോനി: 4 കോടി
പഞ്ചാബ് കിങ്‌സ് ശശാങ്ക് സിങ്: 5.5 കോടി,പ്രഭ് സിംറാന്‍ സിങ് : 4 കോടി,
രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണ്‍: 18 കോടി, യശസ്വി ജയ്‌സ്വാള്‍: 18 കോടി,റിയാന്‍ പരാഗ്: 14 കോടി, ധ്രുവ് ജുറേല്‍: 14 കോടി, ഷിംറോണ്‍ ഹെറ്റ്മയര്‍: 11 കോടി, സന്ദീപ് ശര്‍മ: 4 കോടി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിങ്കു സിങ്: 13 കോടി, വരുണ്‍ ചക്രവര്‍ത്തി: 12 കോടി,സുനില്‍ നരൈന്‍: 12 കോടി,ആന്ദ്രേ റസല്‍: 12 കോടി,ഹര്‍ഷിത് റാണ: 4 കോടി
രമണ്‍ദീപ് സിങ്: 4 കോടി
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പാറ്റ് കമ്മിന്‍സ്: 18 കോടി,അഭിഷേക് ശര്‍മ: 14 കോടി, നിതീഷ് കുമാര്‍ റെഡ്ഡി: 6 കോടി,ഹെന്റിച്ച് ക്ലാസന്‍: 23 കോടി,ട്രാവിസ് ഹെഡ്: 14 കോടി
ഗുജറാത്ത് ടൈറ്റന്‍സ് റാഷിദ് ഖാന്‍: 18 കോടി,ശുഭ്മാന്‍ ഗില്‍: 16.5 കോടി,സായ് സുദര്‍ശന്‍: 8.5 കോടി,രാഹുല്‍ തെവാട്ടിയ: 4 കോടി,ഷാരൂഖ് ഖാന്‍: 4 കോടി
ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഋഥുരാജ് ഗ്വെയ്ക് വാദ്: 18 കോടി,മതീഷ പതിരാന: 13 കോടി,ശിവം ദുബെ: 12 കോടി,,രവീന്ദ്ര ജദേജ: 18 കോടി,എം.എസ് ധോണി: 4 കോടി
ഡല്‍ഹി ക്യാപിറ്റല്‍സ് അക്‌സര്‍ പട്ടേല്‍: 16.5 കോടി,കുല്‍ദീപ് യാദവ്: 13.25 കോടി,ട്രിസ്റ്റണ്‍ സ്റ്റബ്‌സ്: 10 കോടി,അഭിഷേക് പൊറേല്‍: 4 കോടി
Leave a Comment