പത്തനംതിട്ട സിപിഎമ്മിൻ്റെ ഉറച്ച നിലപാടിൽ ദിവ്യ കുടുങ്ങി…!!! എഡിഎമ്മിനെ അവഹേളിച്ച് വേദി വിട്ടതിന് ശേഷം പ്രത്യക്ഷപ്പെടുന്നത് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ… ജാമ്യാപേക്ഷ തള്ളി മണിക്കൂറുകള്‍ക്കുള്ളില്‍ നാടകീയമായി ദിവ്യയുടെ കീഴടങ്ങൽ…

കണ്ണൂര്‍: ഒക്ടോബര്‍ 14-ന് എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തിനെതിരേ ആരോപണമുന്നയിച്ച് പ്രസംഗിച്ചശേഷം വേദിവിട്ടിറങ്ങിയ പി.പി. ദിവ്യ പിന്നീട് എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. പിറ്റേദിവസം എ.ഡി.എമ്മിന്റെ മരണവിവരം പുറത്തറിഞ്ഞത് മുതല്‍ കണ്ണൂരിലെ യുവനേതാവ് പൊതുരംഗത്തുനിന്ന് വിട്ടുനിന്നു. ഇതിനിടെ, പി.പി. ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കാനായിരുന്നു സി.പി.എമ്മിന്റെ ആദ്യശ്രമം. കണ്ണൂരിലെ സി.പി.എം. നേതാക്കളടക്കം ദിവ്യയുടെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗത്തെ വിമര്‍ശിച്ചെങ്കിലും ദിവ്യ നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ ഇടപെടലാണെന്നായിരുന്നു വിശദീകരിച്ചത്.

ആരോപണത്തിന്റെ പേരില്‍ ദിവ്യയുടെ രാഷ്ട്രീയജീവിതം വിട്ടുതരാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കളും പ്രതികരിച്ചു. എന്നാല്‍, പത്തനംതിട്ടയിലെ സിപിഎം നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമായിരുന്നു. എ.ഡി.എമ്മിന്റെ മരണത്തില്‍ പി.പി.ദിവ്യയ്‌ക്കെതിരേ കര്‍ശന നടപടി വേണമെന്ന് പത്തനംതിട്ടയിലെ സി.പി.എം. ജില്ലാ നേതാക്കളടക്കം ആവശ്യപ്പെട്ടു. പത്തനംതിട്ടയിലെ സി.പി.എം. തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ദിവ്യയുടെ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായങ്ങള്‍ രൂപപ്പെട്ടു.

അതിനിടെ, എ.ഡി.എം. നവീന്‍ബാബുവിനെതിരേ സി.പി.എം. കേന്ദ്രങ്ങള്‍ ഉന്നയിച്ച പരാതിക്കഥയും പൊളിഞ്ഞുവീണു. പെട്രോള്‍പമ്പിന്റെ എന്‍.ഒ.സി.ക്കായി നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്ന് അവകാശപ്പെട്ട പ്രശാന്തന്‍, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെന്ന് പറഞ്ഞാണ് ആദ്യദിവസങ്ങളില്‍ ഒരു പരാതിയുടെ പകര്‍പ്പ് പ്രചരിപ്പിച്ചത്. എന്നാല്‍, ഈ പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ എത്തിയിരുന്നില്ല. മാത്രമല്ല, പരാതിക്കാരന്റെ ഒപ്പും വ്യത്യസ്തമായിരുന്നു. ഇതോടെ പരാതി കെട്ടിച്ചമച്ചതാണെന്ന ആരോപണം ശക്തമായി. പിന്നാലെ പ്രശാന്തന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍പോലും വരാതെ മുങ്ങിനടന്നു.

ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും…!!! സമൂഹത്തിലെ സ്വാധീനം കേസ് അട്ടിമറിക്കാൻ ഉപയോഗിച്ചേക്കാം… പി.പി ദിവ്യയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം..!!! എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയിലേക്ക് എത്തിയത്…!!

എ.ഡി.എമ്മിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ ഒക്ടോബര്‍ 17-നാണ് പി.പി. ദിവ്യക്കെതിരേ പോലീസ് കേസെടുത്തത്. തൊട്ടുപിന്നാലെ ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. ഈ സമയത്താണ് തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് പി.പി. ദിവ്യ പ്രസ്താവനയിറക്കിയത്. പിന്നാലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും നല്‍കി. അതിനിടെ, പാര്‍ട്ടി നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് സി.പി.എം. സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. പാര്‍ട്ടി രണ്ടുതട്ടില്‍ അല്ലെന്നും നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സ്വർണം അമൂല്യമാണ്, എക്കാലത്തേക്കുമുള്ള സമ്പാദ്യം…!! സാമ്പത്തിക കരുത്തും ശക്തിയും സുരക്ഷയും..!!

എന്നാല്‍, പാര്‍ട്ടി നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് ആവര്‍ത്തിക്കുമ്പോഴും ദിവ്യയുടെ അറസ്റ്റും ചോദ്യംചെയ്യലും വൈകുന്നത് പ്രതിപക്ഷകക്ഷികള്‍ ആയുധമാക്കി. ഒരേസമയം വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും സഞ്ചരിക്കുകയാണ് സി.പി.എം. ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേസെടുത്തിട്ടും ദിവ്യയെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്നും ആരോപണം ശക്തമായി. ഇതിനിടെയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഒടുവില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മണിക്കൂറുകള്‍ക്കുള്ളില്‍ നാടകീയമായിട്ടായിരുന്നു ദിവ്യയുടെ കീഴടങ്ങലും.

രക്തസമ്മർദ്ദം ഉയർന്നു..!!! പി.പി ദിവ്യ ചികിത്സ തേടി ആശുപത്രിയിലത്തി…!!! അരമണിക്കൂറോളം ആശുപത്രിയിൽ.., നാല് പോലീസ് ഉദ്യോസ്ഥരും..!!!

എസ്.എഫ്.ഐ.യിലൂടെ  വരവ്…

ജനിച്ച നാടിന്റെ സ്വാധീനമാണ് പുതിയപുരയില്‍ ദിവ്യയെ കമ്മ്യൂണിസത്തിലേക്ക് അടുപ്പിച്ചത്. പാര്‍ട്ടി ഗ്രാമത്തിലെ നിരന്തര രാഷ്ട്രീയ ഇടപെടലുകളും നാടകപ്രവര്‍ത്തനായ അച്ഛന്റെ സ്വാധീനവും സഖാക്കളുമായുള്ള ആത്മബന്ധങ്ങളുമെല്ലാം ചെറിയ പ്രായത്തില്‍ തന്നെ ദിവ്യയെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തിച്ചു. ഇരിണാവ് എല്‍.പി സ്‌കൂള്‍, കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലിം യു.പി സ്‌കൂള്‍, ചെറുകുന്ന് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നതോടെയാണ് സജീവ എസ്.എഫ്.ഐ സംഘടനാപ്രവര്‍ത്തകയായി ദിവ്യ മാറുന്നത്. പിന്നീട് മലയാള ബിരുദ പഠനത്തിന് അവിടെ ചേരുമ്പോഴേക്കും കോളേജിന് പുറത്തേക്ക് സംഘടനാ പ്രവര്‍ത്തനം വളര്‍ന്നിരുന്നു. എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന ഉപഭാരവാഹിയുമായി. ഇപ്പോള്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്. 2005 മുതല്‍ 2010 വരെ ദിവ്യ ചെറുകുന്ന് ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്നു. 2010-15 ല്‍ കല്യാശേരി ഡിവിഷനില്‍ നിന്ന് ജയിച്ച് വൈസ് പ്രസിഡന്റായി.

സംഭവദിവസം രാവിലെ മറ്റൊരു പരിപാടിയില്‍വെച്ച് ദിവ്യയുമായി സംസാരിച്ചതായി കലക്ടറുടെ മൊഴി..!! തെറ്റുപറ്റിയെന്ന് നവീന്‍ ബാബു ചേംബറിലെത്തി പറഞ്ഞു..!! ഇത് കൈക്കൂലി വാങ്ങിയെന്ന കുറ്റസമ്മതമായി കണക്കാനാകില്ലെന്ന് കോടതി..!!! അഴിമതിക്കെതിരായ പോരാട്ടമെന്ന വ്യാജേന പരേതനെ അപമാനിക്കാൻ പാടില്ലായിരുന്നു…

എന്നെ മഹാരാജാസ് കോളേജില്‍നിന്ന് പുറത്താക്കിയതല്ല…!! ഞാൻ എക്സിറ്റ് ഒപ്ഷൻ എടുത്ത് പഠനം നിർത്തിയതാണ്..!! പുറത്താക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ…!!! രണ്ട് കൊല്ലം എറണാകുളം ജില്ലയില്‍ നില്‍ക്കാന്‍ കഴിയില്ല, അതുകൊണ്ടാണ്…

പി.കെ ശ്രീമതിക്കും പി. സതീദേവിക്കും കെ.കെ ശൈലജയ്ക്കും പിന്നാലെ സി.പി.എം വളര്‍ത്തിക്കൊണ്ടുവന്ന നേതാവാണ് ദിവ്യ. ഇവരൊക്കെ എത്തിയ പോലെ തന്നെ എം.എല്‍.എ സ്ഥാനവും മന്ത്രി സ്ഥാനവും പാര്‍ട്ടി സംസ്ഥാന നേതൃത്വവുമെല്ലാം ദിവ്യക്കും പ്രതീക്ഷിച്ചവര്‍ ഏറെയാണ്. അവിടെ നിന്നാണ് ദിവ്യയുടെ രാഷ്ട്രീയജീവിതത്തില്‍ അപ്രതീക്ഷിത വീഴ്ചയുണ്ടായത്.

pathram desk 1:
Related Post
Leave a Comment