ദിവ്യയെ ഇത്രയും ദിവസം ഒളിപ്പിച്ചത് എം വി ഗോന്ദനാണ്…!!!! അറസ്റ്റ് ചെയ്യാനുള്ള എല്ലാ അവസരവും ഉണ്ടായിരുന്നു.., സിപിഎം സംസ്ഥാന നേതൃത്വം ദിവ്യയ്ക്ക് ഒപ്പം നിന്നതായും കെ. സുരേന്ദ്രൻ

പാലക്കാട്: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ‌ പിപി ദിവ്യയുടെ ജാമ്യാപേക്ഷ നിഷേധിച്ചതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസിന്റെ അനാസ്ഥ കൂടുതൽ വ്യക്തമായെന്ന് സുരേന്ദ്രൻ പറഞ്ഞു. ആഭ്യന്തര വകുപ്പ് അറിയാതെ ഇത്ര ദിവസം ഒളവിൽ കഴിയാൻ സാധിക്കില്ല. സഹായിക്കുന്നത് സിപിഐഎം സംസ്ഥാന നേതൃത്വമാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

ദിവ്യയെ ഇത്രയും ദിവസം ഒളിപ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ അവസരവും ഉണ്ടായിരുന്നു. സംരക്ഷിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കി കൊടുത്തത് സിപിഎം നേതൃത്വം പോലീസും. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് എം.വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

നിയമസഹായം ദിവ്യയ്ക്ക് നൽകിയതാരെന്ന് അന്വേഷിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന നേതൃത്വം ദിവ്യയ്ക്ക് ഒപ്പം നിന്നുവെന്നും മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞുവെന്നും അ‍ദ്ദേഹം കുറ്റപ്പെടുത്തി. നിയമസഹായം നൽകിയതിന് കണ്ണൂരിലെ പാർട്ടി നേതൃത്വം മറുപടി പറയണമെന്ന് സുരേന്ദ്രൻ പറഞ്ഞു. ദിവ്യയുടെ ഇടപാടുകളിൽ പരോക്ഷമായും പ്രത്യക്ഷമായും എംവി ഗോവിന്ദന് പങ്കുണ്ടെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

സിപിഎം പറയുന്നതിനനുസരിച്ച് ഹാജരാകുന്ന വക്കീൽ എങ്ങനെ ദിവ്യയ്ക്ക് വേണ്ടി ഹാജരായി എന്ന് കെ സുരേന്ദ്രൻ ചോദിച്ചു. നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചാൽ എല്ലാ സഹായവും ബിജെപി ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനിയും പിപി ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കുന്നത് എന്തിനെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു.

ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും…!!! സമൂഹത്തിലെ സ്വാധീനം കേസ് അട്ടിമറിക്കാൻ ഉപയോഗിച്ചേക്കാം… പി.പി ദിവ്യയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം..!!! എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയിലേക്ക് എത്തിയത്…!!

ഭർത്താവ് മരിച്ചാൽ സതി അനുഷ്ഠിക്കണമോ…!!! കൊല്ലം സുധിയുടെ ഭാര്യ രേണു സുധി നവവധുവായി ഒരുങ്ങിയ ചിത്രങ്ങൾ വൈറലാകുന്നു..!!!

K Surendran against M V Govindan and CPIM in PP Divya Issue

രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല…!! നിയമപോരാട്ടമാണ് കുടുംബം നടത്തിയത്..!!! പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യണം..!! ദിവ്യയ്ക്ക് പരമാവധി ശിക്ഷ കിട്ടണം..!!! ബന്ധുക്കൾ എത്തുന്നതിനു മുന്‍പേ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം…!!! ഹൈക്കോടതിയിൽ പോയാൽ അവിടെയും കക്ഷി ചേരും…!!!

സ്വർണം അമൂല്യമാണ്, എക്കാലത്തേക്കുമുള്ള സമ്പാദ്യം…!! സാമ്പത്തിക കരുത്തും ശക്തിയും സുരക്ഷയും..!!

pathram desk 1:
Leave a Comment