കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം..? വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശ്ശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നത്..? മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ലീഗാണെന്നും പിണറായി വിജയൻ…

കോഴിക്കോട്: വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശ്ശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി. കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം എന്നും മുഖ്യമന്ത്രി ചോദിച്ചു. പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

‘പൂരം കലക്കിയെന്നാണ് സംഘപരിവാറും ലീഗും ആക്ഷേപിക്കുന്നത്. പൂരം കലങ്ങിയോ? ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പ്പം വൈകിയെന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍. കള്ളപ്രചാരണം നടത്താന്‍ ലീഗിന് എന്തിനാണ് സംഘപരിവാറിനേക്കാള്‍ ആവേശം?’, മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടില്‍ അഞ്ഞൂറിലധികം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്ന് ബിജെപി ..!!! രാഹുല്‍ ഗാന്ധി ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും ആരോപണം…!!!

രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ ലീഗിനെതിരെ ഉയര്‍ത്തിയത്. ലീഗ് മലപ്പുറത്ത് വലിയ പ്രചാരണം അഴിച്ചു വിട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലീഗ് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും മലപ്പുറത്ത് കൂടുതല്‍ കേസുകള്‍ എടുക്കുന്നു എന്ന ലീഗ് പരാമര്‍ശം വ്യാജമാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. ലീഗാണ് മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗ് അസത്യം പ്രചരിപ്പിക്കുന്നു.

നൂറോളം ഫൈറ്റർ ജെറ്റുകൾ…!!! ഏറ്റവും മികച്ച മിസൈലുകൾ…!!! 10 ജെറ്റുകൾ ആക്രമണം നടത്തിയപ്പോൾ മറ്റുള്ളവ അവയ്ക്ക് സുരക്ഷിത കവചം തീർത്തു… !! ഇറാനെ ഇസ്രയേൽ ആക്രമിച്ചത് കൃത്യമായ തയ്യാറെടുപ്പു നടത്തിയ ശേഷം…!!!

സംസ്ഥാനത്ത് മലപ്പുറത്താണ് കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ഒരു ഔദ്യോഗിക രേഖയിലുമില്ല. 40,000 താഴെ കേസുകളാണ് മലപ്പുറത്തുള്ളത്. എങ്ങനെ അത് കൂടുതല്‍ കേസുകളാകും? ലീഗ് സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. സര്‍ക്കാരല്ല ലീഗാണ് അപകീര്‍ത്തിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞാൻ നിങ്ങളുടെ എംപി അല്ല..!! സുരേഷ് ഗോപി പ്രവർത്തകരെ അപമാനിച്ചെന്ന് പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി പ്രവർത്തകൻ…!!!!

വനിതാ നേതാവിനെ പാർട്ടി ഓഫീസിൽ പീഡിപ്പിക്കാൻ ശ്രമിച്ചു…!! എം.വി ഗോവിന്ദന് പരാതി നൽകിയിട്ടും നടപടിയില്ല…!! പ്രതിയെ വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കി..!!! വനിതാ നേതാവ് നേരെ പൊലീസിൽ പരാതി നൽകിയപ്പോൾ പ്രതിക്ക് നിർബന്ധിത അവധി നൽകി പാർട്ടി….

.

 

pathram desk 1:
Related Post
Leave a Comment