നൂറോളം ഫൈറ്റർ ജെറ്റുകൾ…!!! ഏറ്റവും മികച്ച മിസൈലുകൾ…!!! 10 ജെറ്റുകൾ ആക്രമണം നടത്തിയപ്പോൾ മറ്റുള്ളവ അവയ്ക്ക് സുരക്ഷിത കവചം തീർത്തു… !! ഇറാനെ ഇസ്രയേൽ ആക്രമിച്ചത് കൃത്യമായ തയ്യാറെടുപ്പു നടത്തിയ ശേഷം…!!!

ടെഹ്‌റാൻ: കൃത്യമായ തയ്യാറെടുപ്പു നടത്തിയാണ് ഇറാൻ തലസ്ഥാനമായ ടെഹ്റാന് സമീപം ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഈ ദൗത്യത്തിനായി തങ്ങളുടെ ഏറ്റവും മികച്ച ഫൈറ്റർ ജെറ്റുകളും മിസൈലുകളുമാണ് ഇസ്രയേൽ തയ്യാറാക്കി നിർത്തിയത്.

തങ്ങളുടെ അഞ്ചാം തലമുറ എഫ് -35 ഫൈറ്റർ ജെറ്റുകളും, എഫ്-15I റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റുകളും, F-16I സുഫ എയർ ഡിഫൻസ് ജെറ്റുകളുമാണ് ഇറാൻ ആക്രമണത്തിനായി ഇസ്രയേൽ വിന്യസിച്ചത്. റാംപേജ് ലോങ്ങ് റേഞ്ച് മിസൈലുകളും, ‘റോക്ക്സ്’ എന്ന് പേരുള്ള പുതുതലമുറ മിസൈലുകളും ഇസ്രയേൽ തയ്യാറാക്കിനിർത്തി.

ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിച്ചിരുന്ന 20 ക്യാമ്പുകളായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ആദ്യ ആക്രമണം തന്നെ ഇറാന്റെ റഡാർ ആൻഡ് എയർ ഡിഫൻസ് സൗകര്യങ്ങളിലായിരുന്നു. ഇതോടെ ഇറാന്റെ സൈനിക ബേസുകളിൽ ആക്രമണം നടത്താൻ ഇസ്രയേലിന് ധൈര്യമായി. പിന്നീടാണ് ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കുന്ന സ്ഥലത്ത് ഇസ്രയേൽ ആക്രമണം നടത്തിയത്.

ഏകദേശം നൂറോളം ഫൈറ്റർ ജെറ്റുകളാണ് ഈ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. 25 മുതൽ മുപ്പത് ഗ്രൂപ്പുകളായാണ് ഇവ ആക്രമണം അഴിച്ചുവിട്ടത്. 10 ജെറ്റുകൾ ആക്രമണം നടത്തിയപ്പോൾ മറ്റുള്ളവ അവയെ സുരക്ഷിതമായി പൊതിയുകയായിരുന്നു. ദൗത്യത്തിന് ‘ഓപ്പറേഷൻ ഡേയ്സ് ഓഫ് റിപെന്റൻസ്’ എന്നാണ് ഇസ്രയേൽ പേര് നൽകിയിരുന്നത്.

ഇറാൻ തെറ്റ് ചെയ്യില്ലെന്നാണ് കരുതുന്നത്..!!! ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നൽകുന്നതിനെതിരേ യുഎസിൻ്റെ മുന്നറിയിപ്പ്…!! മേഖലയിൽ സംഘർഷം ഒഴിവാക്കാൻ ഇസ്രയേലും ശ്രമിക്കണം

വയനാട്ടില്‍ അഞ്ഞൂറിലധികം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്ന് ബിജെപി ..!!! രാഹുല്‍ ഗാന്ധി ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും ആരോപണം…!!!

അതേസമയം, രാജ്യതലസ്ഥാനമായ ടെഹ്റാന് സമീപം സ്ഫോടനം നടത്തിയ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇസ്രയേൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും, വലിയ വില കൊടുക്കേണ്ടിവരുമെന്നും ഒരു ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.

‘ദൃശ്യം’ സിനിമ മോഡലിൽ ജിം പരിശീലകൻ യുവതിയെ കൊലപ്പെടുത്തി..!!! ബിസിനസുകാരൻ്റെ ഭാര്യയെ കാണാതായത് നാല് മാസം മുമ്പ്..!! മൃതദേഹം കണ്ടെത്തിയത് മജിസ്ട്രേട്ടിന്റെ വീടിനടുത്തുനിന്ന്…!!

ഇസ്രയേലിന്റെ ആക്രമണം സ്ഥിരീകരിച്ച ഇറാൻ, മിസൈലുകളെ തങ്ങൾ കൃത്യമായി തടുത്തെന്നും, എന്നാൽ ചെറിയ ആക്രമണം ഉണ്ടായതായും നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെയോടെയാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന് സമീപം വലിയ ശബ്ദത്തോടെ സ്ഫോടനങ്ങളുണ്ടായത്.

കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം..? വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശ്ശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നത്..? മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ലീഗാണെന്നും പിണറായി വിജയൻ…

ടെഹ്റാന് സമീപമുള്ള കരാജ് പ്രദേശത്താണ് സ്ഫോടനമുണ്ടായത്. ഇറാന്റെ ഭാഗത്തു നിന്നുണ്ടായ നിരന്തരമായ ആക്രമണങ്ങൾക്ക് തിരിച്ചടിയാണ് ഇതെന്ന് ഇസ്രയേലി ഡിഫൻസ് ഫോഴ്സ് പിന്നീട് അറിയിച്ചിരുന്നു. ‘ ലോകത്തെ മറ്റേത് രാജ്യത്തെപ്പോലെയും, തിരിച്ചടിക്കാൻ ഇസ്രയേലിനും അവകാശമുണ്ട്. ഞങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെല്ലാം തയ്യാറാണ്. രാജ്യത്തെ സംരക്ഷിക്കാൻ ഞങ്ങൾ വേണ്ടതെല്ലാം ചെയ്യും’; എന്നായിരുന്നു ഇസ്രയേലി ഡിഫൻസ് ഫോഴ്സ് പ്രതികരിച്ചത്.

യുഎസ് പറയുന്നതിന് അനുസരിച്ചല്ല ഇസ്രയേലിൻ്റെ നീക്കം..!!! ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ആക്രമിക്കാതിരുന്നത് യുഎസ് സമ്മർദ്ദം മൂലമല്ലെന്ന് വ്യക്തമാക്കി നെതന്യാഹു…

pathram desk 1:
Related Post
Leave a Comment