വനിതാ നേതാവിനെ പാർട്ടി ഓഫീസിൽ പീഡിപ്പിക്കാൻ ശ്രമിച്ചു…!! എം.വി ഗോവിന്ദന് പരാതി നൽകിയിട്ടും നടപടിയില്ല…!! പ്രതിയെ വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കി..!!! വനിതാ നേതാവ് നേരെ പൊലീസിൽ പരാതി നൽകിയപ്പോൾ പ്രതിക്ക് നിർബന്ധിത അവധി നൽകി പാർട്ടി….

ആലപ്പുഴ: പുന്നമട സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിന് നിർബന്ധിത അവധി. ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് വനിതാ നേതാവിനുനേരേ പീഡനശ്രമമെന്ന കേസിനെത്തുടർന്നാണ് നടപടി. എം.വി. ​ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗത്തിലാണ് തീരുമാനം. സി. സലിംകുമാറിനാണ് പകരം ചുമതല.

കഴിഞ്ഞ ദിവസമാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഇക്ബാലിനെ വീണ്ടും തിരഞ്ഞെടുത്തത്. വനിതാ നേതാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പാർട്ടി കമ്മിഷൻ ഇക്ബാൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്, യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന്, എസ്.എം ഇക്ബാലിനെതിരേ ആലപ്പുഴ നോർത്ത് പോലീസ് കേസെടുക്കുകയും ചെയ്തു.

അൻവറിൻ്റെ ഡിഎംകെയിലും പൊട്ടിത്തെറി..!!! ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു..!! സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനം… 100 പ്രവർത്തകർ പാർട്ടി വിടും…

2023 ഓഗസ്റ്റിലാണു സംഭവം. വ്യാഴാഴ്ച പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഓഫീസിൽ ചെന്നപ്പോൾ അതിക്രമം നടത്തിയെന്നാണു പരാതി. ആദ്യം സി.പി.എം. ഏരിയാ നേതാക്കളോടാണ് പരാതിപ്പെട്ടത്. നടപടിയുണ്ടാകാത്തതിനാൽ സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകിയിരുന്നു.

കള്ളക്കടത്ത് സ്വർണം ഒഴുകി എത്തുന്ന സമാന്തര സ്വർണ വ്യാപാര മേഖലയെ തൊടാൻ ധൈര്യം ഇല്ല…!! ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാതെ വ്യാപാരം ചെയ്യുന്നവരെ കുറിച്ച് പരിശോധനയില്ല..!!! നികുതി എത്രയാണെന്ന് വെളിപ്പെടുത്താതെ നികുതി ചോർച്ച എങ്ങനെ കണ്ടെത്തും..? റെയ്ഡിനെതിരേ എകെജിഎസ്എംഎ

pathram desk 1:
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51