ദിവ്യ ആക്ഷേപിക്കുന്ന വീഡിയോകൾ വൈകീട്ടോടെ നവീൻ്റെ ജന്മനാട്ടിലും വൈറലായി..!!! ഇതോടെ തുരുതുരാ കോളുകൾ…!!! കോളുകളൊന്നും സ്വീകരിക്കാതെ നവീൻ…

പത്തനംതിട്ട: എ.ഡി.എമ്മിനെ യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ അധിക്ഷേപിച്ച് സംസാരിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്നു വൈകീട്ടുതന്നെ നവീന്‍ ബാബുവിന്റെ ജന്മനാടായ പത്തനംതിട്ടയിലും പ്രചരിച്ചിരുന്നു.

ഇവിടെ വിപുലമായ സുഹൃദ് വലയമുള്ള അദ്ദേഹത്തിന് നേരേയുണ്ടായ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടവരില്‍ ചിലര്‍ വിവരമറിയാന്‍ നവീന്‍ ബാബുവിനെ ഫോണില്‍ വിളിച്ചു. എന്നാല്‍, ഒരു കോളും അദ്ദേഹം എടുത്തില്ല. 14-ന് ഏഴുമണിയോടെയാണ് വിവരം പ്രചരിച്ചുതുടങ്ങിയത്. അതിനുമുമ്പുതന്നെ നവീന്‍ ബാബുവിന് വീഡിയോ ലിങ്ക് കിട്ടിയിട്ടുണ്ടാകാമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നാട്ടില്‍നിന്ന് പതിവില്ലാത്ത തരത്തില്‍ ഫോണ്‍വിളികള്‍ വന്നപ്പോള്‍ അദ്ദേഹം വല്ലാത്ത മാനസിക സംഘര്‍ഷത്തിലായിരിക്കാമെന്നും അവര്‍ കരുതുന്നു.

വീഡിയോ കണ്ടശേഷം രാത്രി 11 മണിയോടെയാണ്, കണ്ണൂരില്‍ മുന്‍പ് ജോലിചെയ്തിരുന്ന പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറും പന്തളം സ്വദേശിയുമായ ബി.ബിനു നവീനെ വിളിച്ചത്. എന്നാല്‍, ഫോണ്‍ ആസമയത്ത് പരിധിക്ക് പുറത്തായിരുന്നു.

കണ്ണൂരില്‍ നവീന്റെയും ബിനുവിന്റെയും ഓഫീസുകള്‍ ഒരേ വളപ്പിലായിരുന്നതിനാലും ഇരുവരും ഒരേ ജില്ലക്കാരായതിനാലും നല്ല അടുപ്പത്തിലായിരുന്നു. നവീനെക്കുറിച്ച് ഇത്തരമൊരു ആക്ഷേപമുണ്ടാകാന്‍ ഒരു സാധ്യതയുമില്ലാത്തതിനാലാണ് രാത്രിതന്നെ വിളിച്ചതെന്ന് ബിനു പറഞ്ഞു.

യാത്രയയപ്പുദിവസം രാത്രി ഒമ്പതരയ്ക്ക് ജോയന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജി.അഖില്‍, നവീനെ വിളിച്ചിരുന്നു. പിറ്റേന്ന് പത്തനംതിട്ടയില്‍ ജോലിക്ക് പ്രവേശിക്കുന്നതിനാലാണ് അഖില്‍ വിളിച്ചത്. നാളെ കാണാമെന്ന് പറഞ്ഞാണ് അദ്ദേഹം ഫോണ്‍ വെച്ചത്. ആസമയത്ത് വീഡിയോയെക്കുറിച്ച് അഖില്‍ അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞപ്പോള്‍ അഖില്‍, നവീന്റെ ഭാര്യയെ വിളിച്ച് കാര്യം തിരക്കി.

ഭര്‍ത്താവുമായി സംസാരിച്ചിരുന്നതായും, രാവിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നും അവര്‍ പറഞ്ഞു. രാത്രി 11-ന് അഖില്‍, നവീനെ വിളിച്ചുനോക്കിയെങ്കിലും നമ്പര്‍ പരിധിക്കു പുറത്തായിരുന്നു. ഒമ്പതരയ്ക്ക് വിളിച്ച ആദ്യകോളിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് അഖിലുമായി ബന്ധപ്പെട്ടു. നവീനുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയും ചെയ്തു.

ഇറാന് തിരിച്ചടി നൽകി ഇസ്രയേൽ…!! ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ…!!! സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം…!! തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്ന് പ്രഖ്യാപനം…!!

എത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടു..!! പിന്നീട് മണിക്കൂറുകളോളം സ്റ്റേഷനില്‍ തന്നെ ഉണ്ടായിരുന്നു…!! തലകുനിച്ച് ഇരുന്നും മൊബൈൽ നോക്കിയും പ്ലാറ്റ് ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നും സമയം ചെലവഴിച്ചു..!! അസ്വസ്ഥനായിരുന്ന നവീൻ ബാബു റെയിൽവേ ട്രാക്കിൽ ഇറങ്ങുകയും ചെയ്തു …!!! ഒരു മണി ആയപ്പോൾ തിരിച്ച് ക്വാർട്ടേഴ്സിലേക്ക്…!!!

pathram desk 1:
Related Post
Leave a Comment