എത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടു..!! പിന്നീട് മണിക്കൂറുകളോളം സ്റ്റേഷനില്‍ തന്നെ ഉണ്ടായിരുന്നു…!! തലകുനിച്ച് ഇരുന്നും മൊബൈൽ നോക്കിയും പ്ലാറ്റ് ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നും സമയം ചെലവഴിച്ചു..!! അസ്വസ്ഥനായിരുന്ന നവീൻ ബാബു റെയിൽവേ ട്രാക്കിൽ ഇറങ്ങുകയും ചെയ്തു …!!! ഒരു മണി ആയപ്പോൾ തിരിച്ച് ക്വാർട്ടേഴ്സിലേക്ക്…!!!

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിൻ്റെ ടവർ ലൊക്കേഷൻ വിവരങ്ങൾ പുറത്ത്. വൈകീട്ട് റെയില്‍വേ സ്റ്റേഷന്റെ പരിസരത്തെത്തിയ അദ്ദേഹം ക്വാർട്ടേഴ്സിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. രാത്രി ബാഗുമായി വീണ്ടും എത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു. പിന്നീട് മണിക്കൂറുകളോളം സ്റ്റേഷനില്‍ തലകുനിച്ച് ഇരുന്നും പ്ലാറ്റ് ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നും റെയിൽവേ ട്രാക്കിൽ ഇറങ്ങിയും അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. അർദ്ധരാത്രി ഒരുമണിയോടെ തിരിച്ച് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. ഒരുപക്ഷേ ആ ട്രെയിൻ കിട്ടിയിരുന്നെങ്കിൽ ജീവനൊടുക്കില്ലായിരുന്നു എന്നാണ് വിലയിരുത്തൽ.

സംഭവിച്ചത് ഇതാണ്…

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻ ബാബു ആത്മഹത്യ ചെയ്യുന്നതിന് മുൻപ് നാലരമണിക്കൂർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചെലവഴിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഇത് മനസ്സിലായത്. മാനസികനില തകർത്ത യാത്രയയപ്പ് യോഗത്തിനുശേഷം വൈകീട്ട് ആറോടെ ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ട അദ്ദേഹം 200 മീറ്റർ ദൂരെ മുനീശ്വരൻ കോവിലിന് സമീപം ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് കാറിൽനിന്ന് ഇറങ്ങിയിരുന്നു. കോവിൽ പരിസരത്ത് കുറച്ച് സമയം ചെലവഴിച്ചശേഷം 6.45-ഓടെ ഓട്ടോറിക്ഷയിൽ താമസസ്ഥലമായ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പിന്നീട് ഭാര്യ ഉൾപ്പെടെ മൂന്നുപേർക്ക്‌ ഫോൺ ചെയ്തു. നേരത്തേ ബുക്ക് ചെയ്ത മലബാർ എക്സ്പ്രസിന് നാട്ടിലേക്ക് പോകാനായി 8.35-ഓടെ ക്വാർട്ടേഴ്സ് പൂട്ടിയിറങ്ങി. പള്ളിക്കുന്നിൽനിന്ന്‌ ഓട്ടോറിക്ഷയിൽ നേരേ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. അതോടെ ബാഗുമായി പ്ലാറ്റ്‌ഫോമിലെ കസേരയിൽ തലചായ്ച്ച്‌ അരമണിക്കൂറോളം ഇരുന്നു. വീണ്ടും ഫോൺ വിളിച്ചു. പിന്നീട് ഇരിപ്പിടത്തിൽ ബാഗ് വെച്ചശേഷം പ്ലാറ്റ്ഫോമിലൂടെ കൂറെദൂരം നടന്നു. അതിനിടയിൽ റെയിൽ പാളത്തിൽ ഇറങ്ങുന്നതായും സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.

റെയിൽവേ സ്റ്റേഷനകത്ത് നടക്കുകയും ഇരിക്കുകയും ചെയ്യുന്നതിനിടയിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. ഇടയ്ക്ക് ഫോൺ ചെയ്തു. പിന്നീട് വീണ്ടും സീറ്റിലെത്തിയശേഷം മണിക്കൂറുകളോളം സാമൂഹിക മാധ്യമങ്ങളിൽ നോക്കിയിരുന്നു. പുലർച്ചെ ഒരുമണിയോടെ ബാഗുമായി സ്റ്റേഷന് പുറത്തിറങ്ങി. റോഡിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ വീണ്ടും പള്ളിക്കുന്നിലെ താമസസ്ഥലത്തേക്ക് പോയി. പുലർച്ചെ 1.30 വരെ ഓൺലൈനിൽ ‌ഉണ്ടായതായി അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. പുലർച്ചെ നാലിനും ആറിനും ഇടയിലുള്ള സമയത്താണ് ജീവനൊടുക്കിയത്.

ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കും…!!! 24 മണിക്കൂറും സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണ്…!!! സ്ഥാനം ഒഴിഞ്ഞ് മാന്യത കാട്ടി..!! നിരവധി പുരസ്കാരങ്ങൾ കിട്ടിയ വ്യക്തിയാണ്…!! സാധാരണക്കാർക്ക് സമീപിക്കാവുന്ന നേതാവാണെന്നും കോടതിയിൽ വാദിച്ച് പി.പി. ദിവ്യ…!!! അഴിമതിക്കെതിരെ സന്ദേശം നൽകുകയാണ് ഉണ്ടായത്..!! പങ്കെടുക്കില്ലേ എന്ന് കളക്ടർ ചോദിച്ചു…

പിപി ദിവ്യയെ കാണാനില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി..!!! ജനപ്രതിനിധിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ ഇവരെ 20 ഒക്ടോബര്‍ മുതല്‍ കാണാനില്ല..!! പരാതി സ്വീകരിച്ച് പൊലീസ്..!!!

അടിയേറ്റ് കമ്മല്‍ കവിളില്‍ തുളഞ്ഞുകയറി..!!! അധ്യാപിക ക്രൂരമായി മർദിച്ച ഒമ്പത് വയസ്സുകാരി മസ്തിഷ്കാഘാതം സംഭവിച്ച് വെൻ്റിലേറ്ററിൽ…!! താടിയെല്ലിനും ശ്വാസനാളത്തിനും ഗുരുതര പരുക്ക്…!!!

kannur adm death final hours investigation

pathram desk 1:
Leave a Comment