സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ട്വന്റി20 ടീമിൽ..!!! രണ്ട് പുതുമുഖങ്ങൾക്കും അവസരം.. ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു…!!!

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കും ഓസ്ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് ടൂർണമെന്റിനുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് 15 അംഗ ടീമിനെയും ടെസ്റ്റ് ടൂർണമെന്റിന് 18 അംഗ ടീമിനെയുമാണ് പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന ട്വന്റി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംനേടി. രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയും ടീമിലുണ്ട്.

വൈസ് ക്യാപ്റ്റനായി ആരെയും നിയോഗിച്ചിട്ടില്ല. വിജയകുമാര്‍ വൈശാഖ്, രമണ്‍ദീപ് സിങ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. പരുക്കിനെ തുടർന്ന മായങ്ക് യാദവ്, ശിവം ദുബെ, റിയാൻ പരാഗ് എന്നിവരെ ടീമിലെടുത്തില്ല. ഋതുരാജ് ഗെയ്‌ക്‌വാദിനെയും പരിഗണിച്ചില്ല. നാല് മത്സരങ്ങളുള്ള ട്വന്റി20 പരമ്പര നവംബർ എട്ടിനാണ് ആരംഭിക്കുന്നത്.

നവംബർ 26ന് ആരംഭിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ രോഹിത് ശർമ നയിക്കും. ജസ്പ്രീത് ബുമ്രയാണ് വൈസ്റ്റ് ക്യാപ്റ്റൻ. ഋഷഭ് പന്താണ് ഒന്നാം വിക്കറ്റ് കീപ്പർ. പരുക്കേറ്റ സ്പിന്നർ കുൽദീപ് യാദവ് ടീമിൽനിന്നു പുറത്തായി. ടെസ്റ്റിൽ അരങ്ങേറ്റം കാത്തിരിക്കുന്ന നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അഭിമന്യു ഈശ്വരൻ എന്നിവർ ടീമിലുണ്ട്. റിസർവ് താരങ്ങളായി മുകേഷ് കുമാർ, നവ്‌ദീപ് സെയ്‍നി, ഖലീൽ അഹമ്മദ് എന്നിവരും ടീമിലുണ്ട്.

ട്വന്റി20 ടീം: സുര്യകുമാര്‍ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, തിലക് വര്‍മ, യഷ് ദയാല്‍, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പർ), അഭിഷേക് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വിജയകുമാര്‍ വൈശാഖ്, രമണ്‍ദീപ് സിങ്, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍

ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ.എൽ.രാഹുൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ്. സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ.

ഓരോ മണിക്കൂറിലും 10 ഇന്ത്യക്കാർ പിടിയിലാകുന്നു..!!! അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിന് ഒരുവർഷംകൊണ്ട് 90,415 ഇന്ത്യക്കാർ പിടിയിലായി…!!! ഇതിൽ 50% ഗുജറാത്തുകാർ…!!! ദുബായ്, തുർക്കി വഴി ഉപേക്ഷിച്ച് ഇപ്പോൾ കാനഡ വഴി…!!

കള്ളക്കടത്ത് സ്വർണം ഒഴുകി എത്തുന്ന സമാന്തര സ്വർണ വ്യാപാര മേഖലയെ തൊടാൻ ധൈര്യം ഇല്ല…!! ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാതെ വ്യാപാരം ചെയ്യുന്നവരെ കുറിച്ച് പരിശോധനയില്ല..!!! നികുതി എത്രയാണെന്ന് വെളിപ്പെടുത്താതെ നികുതി ചോർച്ച എങ്ങനെ കണ്ടെത്തും..? റെയ്ഡിനെതിരേ എകെജിഎസ്എംഎ

Squads for India’s tour of South Africa & Border-Gavaskar Trophy announced
Sanju Samson Indian Cricket Team

pathram desk 1:
Related Post
Leave a Comment