രാവിലെ മുതൽ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്ന പോലെ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തണം…!!! മാധ്യമ പ്രവർത്തകർക്കെതിരേ എന്‍.എന്‍.കൃഷ്ണദാസ്…, അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടി വേദിയിലെത്തിച്ചു…!!!

പാലക്കാട്: സിപിഎം ഏരിയാ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് പാര്‍ട്ടി. അദ്ദേഹം എൻ.എൻ. കൃഷ്ണദാസിനൊപ്പം സി.പി.എം വേദിയിലെത്തി. പാർട്ടി അവ​ഗണനയിൽ മനംനൊന്ത് രാജിവയ്ക്കുന്നുവെന്ന് ഷുക്കൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നേതൃത്വം ഇടപെട്ട് ഷുക്കൂറിനെ അനുനയിപ്പിച്ചിരിക്കുന്നത്.

അതേസമയം രാജിയുമായി ബന്ധപ്പെട്ട് ഷുക്കൂറിന്റെ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെ മുന്‍.എം.പി. എന്‍.എന്‍.കൃഷ്ണദാസ് അധിക്ഷേപിച്ചു. ഷുക്കൂറിന് ഒന്നും പറയാനില്ല. ഷുക്കൂറിനുള്ളത് ഞാൻ പറഞ്ഞോളാം എന്നായിരുന്നു എൻ.എൻ. കൃഷ്ണദാസിന്റെ പ്രതികരണം. സി.പി.എമ്മിൽ പൊട്ടിത്തെറി എന്ന് വാർത്ത കൊടുത്തവർ ലജ്ജിച്ച് തല താഴ്ത്തണം. രാവിലെ മുതൽ ഇപ്പോഴും ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്ന പോലെ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തണമെന്നും കൃഷ്ണദാസ് പറഞ്ഞു.

അഞ്ച് മിനിറ്റ് കാത്തുനിന്നിട്ടും ഔദ്യോഗിക വാഹനം വന്നില്ല…!!! സുരേഷ് ഗോപി ഓട്ടോ വിളിച്ച് യാത്ര ചെയ്തു…!! രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും പിന്നാലെ കുതിച്ചെത്തി വാഹനവ്യൂഹം…

ജില്ലാകമ്മിറ്റിയിലെ പൊട്ടിത്തെറിയെത്തുടര്‍ന്ന് പാര്‍ട്ടി വിടുമെന്ന് പറഞ്ഞ അബ്ദുള്‍ ഷൂക്കൂറിന്റെ വീട്ടിൽ നേരത്തെ എന്‍.എന്‍.കൃഷ്ണദാസ് സന്ദര്‍ശനം നടത്തിയിരുന്നു. എന്നാൽ, ഷുക്കൂർ അവിടെ ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തരേയും അദ്ദേഹം അധിക്ഷേപിച്ചു.

മലപ്പുറം ജില്ലയിൽ കുറ്റകൃത്യമുണ്ടായാൽ അതിന് പ്രത്യേകതയൊന്നുമില്ല…!! സമുദായത്തിന്റെ പെടലിക്ക് വെക്കേണ്ടതില്ല..!! എന്തിനാണ് വല്ലാതെ പൊള്ളുന്നത്….? എല്ലാ വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽ.ഡി.എഫിന്റേതെന്നും പിണറായി വിജയൻ…!!!

‘നിങ്ങള്‍ കഴുകന്മാരെപ്പോലെ കോലും കൊണ്ട് പറന്നു നടക്കുകയാണ്. ഞങ്ങളുടെ പാര്‍ട്ടിയുടെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. മാറാന്‍ പറഞ്ഞാല്‍ മാറണം. കോലുകൊണ്ടുവന്നാല്‍ ഞാന്‍ മറുപടി പറയണമെന്നാണോ, മാറിക്കോ” എന്നൊക്കെയാണ് എന്‍.എന്‍.കൃഷ്ണദാസ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്‌. മറ്റുള്ളവരോട് പെരുമാറുന്നതുപോലെ തന്നോട് പെറുമാറരുതെന്നും കൃഷ്ണദാസ് പറഞ്ഞു.

cpm Area Committee member Abdul Shukur at party convention

pathram desk 1:
Related Post
Leave a Comment