മലപ്പുറം ജില്ലയിൽ കുറ്റകൃത്യമുണ്ടായാൽ അതിന് പ്രത്യേകതയൊന്നുമില്ല…!! സമുദായത്തിന്റെ പെടലിക്ക് വെക്കേണ്ടതില്ല..!! എന്തിനാണ് വല്ലാതെ പൊള്ളുന്നത്….? എല്ലാ വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽ.ഡി.എഫിന്റേതെന്നും പിണറായി വിജയൻ…!!!

ചേലക്കര: മലപ്പുറം ജില്ലയിൽ നിന്ന് കൂടുതൽ സ്വർണം പിടികൂടിയെന്നതിനെ ജില്ലയ്‌ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. നിരവധി ജില്ലകളിൽ നിന്നുള്ള ആളുകൾ ആശ്രയിക്കുന്ന വിമാനത്താവളമാണത്. ഏതുജില്ലയിൽ നിന്നാണോ പിടികൂടുന്നത് അവിടെ പിടികൂടി എന്നരീതിയിലാണ് കണക്ക് പുറത്തുവരികയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കര എൽ.ഡി.എഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

3 വർഷമെടുത്താൽ 147 കിലോ സ്വർണം പിടികൂടി. അതിൽ 124 കിലോ സ്വർണം മലപ്പുറം ജില്ലയിലാണ് പിടികൂടിയത്. ഇതെന്തോ മലപ്പുറം ജില്ലയ്‌ക്കെതിരായ നീക്കമാണോ. മലപ്പുറം ജില്ലയിൽ വെച്ച് ഇത്രയും സ്വർണം പിടികൂടിയെന്ന് പറയുമ്പോൾ കാണേണ്ട വസ്തുത മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. അത് കുറേ ജില്ലകളിൽ നിന്നുള്ള ആളുകൾ ആശ്രയിക്കുന്ന വിമാനത്താവളമാണ്. ആ കണക്ക് സ്വാഭാവികമായിട്ട് ആ ജില്ലയിൽ നിന്ന് പിടികൂടിയാൽ ആ ജില്ലയിൽ നിന്ന് പിടികൂടി എന്നാണ് വരുക. അതിന് എന്തിനാണ് വല്ലാതെ പൊള്ളുന്നത്? ഇത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അതിലെന്തിനാണ് വല്ലാതെ വേവലാതിപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മലപ്പുറം ജില്ലയിൽ ഏതെങ്കിലും ഒരു കുറ്റകൃത്യമുണ്ടായാൽ മറ്റേതൊരു ജില്ലയിലുമുണ്ടാകുന്ന കുറ്റകൃത്യം പോലെതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലുമൊരു സമുദായത്തിന്റെ മാത്രം കുറ്റകൃത്യമല്ല. കുറ്റകൃത്യത്തെ കുറ്റകൃത്യമായിട്ടാണ് കാണേണ്ടത്. അത് സമുദായത്തിന്റെ പെടലിക്ക് വെക്കേണ്ടതില്ല. അങ്ങനെ സമുദായത്തിന്റെ പെടലിക്ക് വെക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സർക്കാർ സ്വീകരിച്ചിട്ടില്ല. ആർ.എസ്എസ്സും സംഘപരിവാരും ആഗ്രഹിക്കുന്നത് വർഗീയ ചേരിതിരിവുണ്ടാക്കലാണ്. ഈ പ്രചരണം വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിന് സഹായകമല്ലേ? അത്തരത്തിലുള്ള പ്രചരണമാണോ ഇത്തരം കാര്യങ്ങളിൽ നടത്തേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം കോൺഗ്രസിനെയും പിണറായി വിമർശിച്ചു. കോൺഗ്രസിൽ നിന്ന് വോട്ട് ചോരുകയും അത് ബി.ജെ.പി വിജയത്തിന് സഹായിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിൽ നിന്ന് വിട്ടുപോകുന്ന ആളുകൾ കൂടുന്നു. ഞാൻ തീരുമാനിച്ചാൽ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയുന്ന ഒരു പ്രസിഡന്റ് നേതൃത്വം കൊടുക്കുന്ന ഒരു പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. എല്ലാ വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽ.ഡി.എഫിന്റേതെന്നും പിണറായി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ വോട്ടാണ് പ്രധാനമെന്ന് കണ്ട് വർഗീയതയെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുന്ന നിലപാട് എവിടെയെത്തുമെന്നത് അവർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് മിനിറ്റ് കാത്തുനിന്നിട്ടും ഔദ്യോഗിക വാഹനം വന്നില്ല…!!! സുരേഷ് ഗോപി ഓട്ടോ വിളിച്ച് യാത്ര ചെയ്തു…!! രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും പിന്നാലെ കുതിച്ചെത്തി വാഹനവ്യൂഹം…

ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കും…!!! 24 മണിക്കൂറും സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണ്…!!! സ്ഥാനം ഒഴിഞ്ഞ് മാന്യത കാട്ടി..!! നിരവധി പുരസ്കാരങ്ങൾ കിട്ടിയ വ്യക്തിയാണ്…!! സാധാരണക്കാർക്ക് സമീപിക്കാവുന്ന നേതാവാണെന്നും കോടതിയിൽ വാദിച്ച് പി.പി. ദിവ്യ…!!! അഴിമതിക്കെതിരെ സന്ദേശം നൽകുകയാണ് ഉണ്ടായത്..!! പങ്കെടുക്കില്ലേ എന്ന് കളക്ടർ ചോദിച്ചു…

pinarayi vijayan malappuram gold smuggling cases

pathram desk 1:
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51