ഇനി കൂടുതൽ പണം നേടാം…!!! യൂട്യൂബ് ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനം ഇന്ത്യയിലും…!!! കണ്ടൻ്റ് ക്രിയേറ്റര്‍മാര്‍ക്ക് ഈ സേവനം വഴി ഓണ്‍ലൈന്‍ വില്‍പ്പന നടത്താം…

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നേടാനുള്ള മാര്‍ഗങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ബ്ലോഗിലൂടെയാണ് ഗൂഗിള്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. യോഗ്യരായ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കാകും ഈ സേവനം വഴി ഓണ്‍ലൈന്‍ വില്‍പ്പന നടത്താന്‍ കഴിയുക.

വെള്ളിയാഴ്ച മുതല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂബ് ഷോപ്പിങ്ങില്‍ സൈന്‍ അപ്പ് ചെയ്യാം. ക്രിയേറ്റര്‍മാരുടെ ആപ്ലിക്കേഷന്‍ അംഗീകരിക്കപ്പെട്ടാല്‍ അവര്‍ക്ക് ഉത്പന്നങ്ങള്‍ വീഡിയോകള്‍ക്കൊപ്പം ടാഗ് ചെയ്യാം. സാധാരണ വീഡിയോകള്‍, ലൈവ് സ്ട്രീമുകള്‍, ഷോര്‍ട്ട്‌സ് എന്നിവിടങ്ങളിലെല്ലാം ഇത് സാധ്യമാണ്. കാഴ്ചക്കാര്‍ക്ക് വീഡിയോ കണ്ടുകൊണ്ട് തന്നെ ഉത്പന്നങ്ങള്‍ പരിശോധിക്കാനും വാങ്ങാനും സാധിക്കും. നേരത്തേ യു.എസ്സിലും ദക്ഷിണ കൊറിയയിലും സമാനമായ അഫിലിയേറ്റ് മാര്‍ക്കറ്റിങ് പ്രോഗ്രാം യൂട്യൂബ് അവതരിപ്പിച്ചിരുന്നു.

ഫ്‌ളിപ്പ്കാര്‍ട്ട്, മിന്ത്ര എന്നിവരാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ യൂട്യൂബിന്റെ ഇന്ത്യയിലെ പങ്കാളികള്‍. വീഡിയോ കണ്ടുകൊണ്ടിരിക്കെ കാഴ്ചക്കാര്‍ ലിങ്ക് തുറന്ന് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ക്രിയേറ്റര്‍മാര്‍ക്ക് കമ്മിഷന്‍ ലഭിക്കും. അതേസമയം കമ്മിഷന്‍ നിരക്ക് ഉത്പന്നങ്ങള്‍ക്കനുസരിച്ച് മാറും. ക്രിയേറ്റര്‍മാര്‍ക്ക് ഇത് ഉത്പന്നങ്ങള്‍ ടാഗ് ചെയ്യുമ്പോള്‍ തന്നെ കാണാന്‍ കഴിയും.

രാവിലെ മുതൽ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്ന പോലെ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തണം…!!! മാധ്യമ പ്രവർത്തകർക്കെതിരേ എന്‍.എന്‍.കൃഷ്ണദാസ്…, അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടി വേദിയിലെത്തിച്ചു…!!!

ഇന്ത്യയില്‍ നിന്നുള്ള ക്രിയേറ്റര്‍മാര്‍ക്ക് മാത്രമാണ് സേവനം ഉപയോഗിക്കാന്‍ കഴിയുക. ചാനലിന് പതിനായിരത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബര്‍മാര്‍ ഉണ്ടെങ്കില്‍ മാത്രമേ യൂട്യൂബ് ഷോപ്പിങ് ഉപയോഗിക്കാന്‍ കഴിയൂ. കുട്ടികള്‍ക്ക് മാത്രമായുള്ള ചാനലുകള്‍ക്കും സംഗീത ചാനലുകള്‍ക്കും ഇത് ഉപയോഗിക്കാനാകില്ല.

ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കും…!!! 24 മണിക്കൂറും സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണ്…!!! സ്ഥാനം ഒഴിഞ്ഞ് മാന്യത കാട്ടി..!! നിരവധി പുരസ്കാരങ്ങൾ കിട്ടിയ വ്യക്തിയാണ്…!! സാധാരണക്കാർക്ക് സമീപിക്കാവുന്ന നേതാവാണെന്നും കോടതിയിൽ വാദിച്ച് പി.പി. ദിവ്യ…!!! അഴിമതിക്കെതിരെ സന്ദേശം നൽകുകയാണ് ഉണ്ടായത്..!! പങ്കെടുക്കില്ലേ എന്ന് കളക്ടർ ചോദിച്ചു…

Content Highlights: YouTube Partners With Flipkart and Myntra to Launch YouTube Shopping in

pathram desk 1:
Leave a Comment