സ്പൈഡർ മാൻ ഇനി ക്രിസ്റ്റഫർ നോളൻ ചിത്രത്തിലും…!!മാറ്റ് ഡാമണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ …

ഹോളിവുഡ്: സ്പൈഡര്‍മാന്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ടോം ഹോളണ്ട് ക്രിസ്റ്റഫർ നോളന്‍റെ ഏറ്റവും പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നു. യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന പ്രൊജക്റ്റിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നോളൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രൊജക്ട് 2026 ജൂലൈയിൽ റിലീസ് ചെയ്യും എന്നാണ് വിവരം. മറ്റൊരു പ്രശസ്ത താരമായ മാറ്റ് ഡാമണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നോളന് ആദ്യമായി മികച്ച സംവിധാനത്തിലുള്ള ഓസ്‌ക്കാർ അവാർഡ് ലഭിച്ചതും യൂണിവേഴ്‌സൽ പിക്‌ചേഴ്‌സുമായി സഹകരിച്ച് അദ്ദേഹം അവസാനം ചെയ്ത സിനിമയായി ഒപ്പെൻഹെയ്‌മർനായിരുന്നു. ലോകമെമ്പാടും 976 മില്യൺ ഡോളർ സമ്പാദിച്ച ചിത്രം വന്‍ വിജയമാണ് നേടിയത്.
2020ന്‍റെ അവസാനത്തിൽ ദീർഘകാലം നോളന്‍ സഹകരിച്ച വാർണർ ബ്രദേഴ്‌സുമായി വേർപിരിഞ്ഞതിന് ശേഷമാണ് യൂണിവേഴ്സലിനൊപ്പം സഹകരിക്കാന്‍ ആരംഭിച്ചത്. ഓപന്‍ഹെയ്മര്‍ ആയിരുന്നു ആദ്യത്തെ ഇവരുടെ ചിത്രം. പിന്നാലെയാണ് പുതിയ പ്രൊജക്ട് വരുന്നത്.

എന്താണ് കഥയുടെ വിശദാംശങ്ങൾ എന്ന് ഇതുവരെ വെളിവായിട്ടില്ല. എന്നാല്‍ ഒരു പിരീയിഡ് ഡ്രാമയാണ് ചിത്രം എന്ന് ചില ഹോളിവുഡ് മാധ്യമങ്ങള്‍ സൂചന നല്‍കുന്നത്. സിൻകോപ്പി ബാനറിനു വേണ്ടി പ്രൊഡക്ഷൻ പാർട്ണറും ഭാര്യയുമായ എമ്മ തോമസിനൊപ്പം ക്രിസ്റ്റഫര്‍ നോളന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൈക്കൂലി പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ പാർട്ടി ഓഫീസിൽ…!!! പേരെഴുതി ഒപ്പിട്ടത് പ്രശാന്ത് അല്ല..!!! ഇത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് എത്തിച്ചു…!!! ഔദ്യോഗികമാക്കാന്‍ കഴിയാഞ്ഞത് കുഴപ്പത്തിലാക്കി..!!! വിവരങ്ങളെല്ലാം ലഭിച്ചെങ്കിലും പേടിച്ച് വിറച്ച് പോലീസ്…!!!

ലക്ഷ്മി നക്ഷത്ര സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവർത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും…!!! ചീത്ത കേള്‍ക്കാൻ ജനങ്ങളിലേക്ക് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണം…!!! പബ്ലിസിറ്റിക്ക് വേണ്ടിയല്ല ചെയ്യുന്നതെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക…!! ഞങ്ങളും സഹായം ചെയ്തിട്ടുണ്ട് പക്ഷെ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും സാജു നവോദയ…

 

pathram desk 2:
Related Post
Leave a Comment