ഹസൻ നസ്റല്ല ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വർണവും കണ്ടെത്തിയെന്ന് ഇസ്രയേൽ…!!! ആശുപത്രിക്ക് അടിയിലെ ബങ്കർ കണ്ടുപിടിച്ചത് വർഷങ്ങളുടെ അന്വേഷണ ഫലമായി…!!! തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൻ ഈ പണം ഉപയോഗിക്കാൻ അനുവദിക്കരുത്…!!!

ജറുസലേം: ബെയ്റൂട്ടിലെ അൽ സഹൽ ആശുപത്രിക്ക് അടിയിലെ ബങ്കറിൽ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വർണവും രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതായി ഇസ്രയേൽ. ഇസ്രയേലിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ആശുപത്രി അധികൃതർ രാജ്യാന്തര മാധ്യമങ്ങളോട് വ്യക്തമാക്കി. ലബനീസ് സൈന്യത്തോട് ആശുപത്രി പരിശോധിക്കാനും അധികൃതർ അഭ്യർഥിച്ചു.

ഇസ്രയേൽ കഴിഞ്ഞ മാസം വധിച്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ലയുടെ നിർദേശപ്രകാരമാണ് ബങ്കർ നിർമിച്ചതെന്ന് ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. കോടിക്കണക്കിന് ഡോളറും സ്വർണവും ബങ്കറിലുണ്ടെന്നും ലബനൻ സർക്കാരും അന്താരാഷ്ട്ര സംഘടനകളും വിഷയത്തിൽ ഇടപെടണമെന്നും സൈനിക വക്താവ് പറഞ്ഞു. ഈ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ഇസ്രയേൽ ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേൽ വ്യോമസേന സ്ഥലത്ത് നിരീക്ഷണം നടത്തുകയാണെന്നും വർഷങ്ങളുടെ അന്വേഷണ ഫലമായാണ് ബങ്കർ കണ്ടുപിടിച്ചതെന്നും ഇസ്രയേൽ അധികൃതർ പറഞ്ഞു.

തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. 32 വർഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു. 18 വർഷം നീണ്ട അധിനിവേശം അവസാനിപ്പിച്ച് 2000ത്തിൽ ഇസ്രയേൽ സൈന്യത്തെ ലബനനിൽനിന്നു തുരത്തിയ ഹിസ്ബുല്ലയുടെ ചെറുത്തുനിൽപ് നസ്റല്ലയുടെ നേതൃത്വത്തിലായിരുന്നു. 2006 ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുല്ല വിജയം നേടിയതോടെ നസ്റല്ല മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി ഉയർന്നു.

നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ടിവി ഷോകൾ/ സീരീസുകൾ – പാർട്ട് 1

യഹ്യ സിൻവറിൻ്റെ അനുശോചന യോഗത്തിലേക്ക് ഇസ്രയേൽ ആക്രമണം..!! ഹിസ്ബുല്ല ധനകാര്യ വിഭാഗം മേധാവിയെ കൊല്ലപ്പെട്ടു…!!!

എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് ആവർത്തിച്ച് പ്രശാന്ത്..!!! സ്വർണം പണയം വച്ച് കിട്ടിയ പണം ആറാം തീയതി ക്വാർട്ടേഴ്സിലെത്തി കൈമാറി…!!! രേഖകളും ഹാജരാക്കി… കൈക്കൂലി നൽകിയിട്ടും പ്രശാന്തിനെ വിട്ടയച്ച് പൊലീസ്….

Israel Claims Hezbollah Hid Millions in Beirut Hospital Bunker Sparking International Concern Israel Palestine Conflict World News

pathram desk 1:
Related Post
Leave a Comment