തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല, രാഹുൽ ഗാന്ധിയായിരിക്കും…!!! പാലക്കാട്ടെ സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പുനഃപരിശോധിക്കണം..!! തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കും…!!! പാർട്ടി തീരുമാനത്തിന് ശേഷം സ്വതന്ത്രനായി മത്സരിക്കുമോ എന്ന് പറയാമെന്ന് സരിൻ

പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥി നിർണയം പാർട്ടി പുനഃപരിശോധിക്കണമെന്ന് പി.സരിൻ ആവശ്യപ്പെട്ടു. പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് താൻ മുന്നോട്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ചിലർ ‌തീരുമാനിച്ച കാര്യങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ പാർട്ടി വലിയ കൊടുക്കേണ്ടിവരുമെന്നും സരിൻ മുന്നറിയിപ്പ് നൽകി. സ്ഥാനാർഥി ആകാത്തതുകൊണ്ടല്ല താൻ എതിർപ്പ് അറിയിച്ച് രംഗത്തെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ സ്ഥാനാർഥിയെ നിർണയിച്ചത് എങ്ങനെയാണ്? പാലക്കാട്ട് ഒരാളുടെ താല്പര്യത്തിന് വേണ്ടി പാർട്ടിയെ ബലി കഴിക്കരുത്. സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പുനഃപരിശോധിക്കണം. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. തെറ്റുപറ്റിയെങ്കിൽ തിരുത്തണം. എന്റെ ആവശ്യമായി കാണരുത്. ഇല്ലെങ്കിൽ‌ തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല രാഹുൽ ഗാന്ധിയായിരിക്കും.

പുനഃപരിശോധിച്ച് രാഹുൽ തന്നെയാണ് സ്ഥാനാർഥിയെന്നു പറഞ്ഞാൽ പ്രശ്നം തീർന്നു. നേതൃത്വം കാണിക്കുന്നത് തോന്ന്യവാസമാണ്. പാർട്ടിയുടെ മൂല്യങ്ങളിലുള്ള വിശ്വാസങ്ങൾക്ക് കോട്ടം വന്നു. പാർട്ടി തീരുമാനങ്ങളുടെ രീതിക്ക് മാറ്റം വന്നു. സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ച് മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ട്. എല്ലാവർക്കും അംഗീകരിക്കാവുന്ന ആളെ സ്ഥാനാർഥിയാക്കാൻ എന്തുകൊണ്ടാണ് പാർട്ടിക്ക് സാധിക്കാത്തത്? താൻ കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ടുമാത്രമേ പോകൂ. സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യത്തിന് ആദ്യം പാർട്ടി തീരുമാനിക്കട്ടെയെന്നും ബാക്കി പിന്നീടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം പി.സരിൻ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് പാർട്ടി വിലയിരുത്തൽ. സരിൻ ചോദ്യം ചെയ്തത് എഐസിസിയുടെ നടപടിയെയാണെന്നും കെപിസിസി പറഞ്ഞു. അഭിപ്രായ വ്യത്യാസം പാർട്ടിക്കുള്ളിൽ നടത്തണമായിരുന്നുവെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ.

തിങ്കളാഴ്ച സന്തോഷത്തോടെ ഓഫീസിലെത്തി..!! അവസാന ജോലികൾ ചെയ്തു തീർത്തു..!! വെള്ളിയാഴ്ച പോകാനിരുന്നത് മാറ്റിവച്ചതായിരുന്നു…; ജീവനൊടുക്കിയത് പുലർച്ചെ..!!! 5മണിക്ക് സഹപ്രവർത്തകരിലൊരാൾക്ക് മെസേജ് അയച്ചു…!! വീടിൻ്റെ വാതിൽ അടച്ചിരുന്നില്ല.., ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു…!! അന്ന് നടന്നത് ഇതാണ്…

ദിവ്യ നടത്തിയത് ആസൂത്രിത നീക്കം..!! പരമാവധി അപമാനിച്ചുവിടാൻ തിരക്കഥ ഒരുക്കി..!!! മാധ്യമ പ്രവർത്തകർ ആരുമില്ലാത്തതിനാൽ ദിവ്യ എത്തുന്നതിന് തൊട്ടുമുൻപ് ഒരു വീഡിയോഗ്രാഫർ സ്ഥലത്ത് എത്തി..!!! 6 മിനിട്ട് പ്രസംഗം ചിത്രീകരിച്ചു.. രാത്രി ഈ വീഡിയോ ചാനലുകൾക്ക് നൽകി…

P.Sarin Calls Press Conference Amidst Palakkad By-election Controversy–
Dr. P Sarin Palakkad Constituency Kerala News Palakkad News Indian National Congress INC

pathram desk 1:
Related Post
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51