തിരുവനന്തപുരം: സ്വർണക്കടത്തിൽ മുസ്‍ലിം ലീഗ് നേതാവ് എം.കെ.മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ പരാതി. സംസ്ഥാന സെക്രട്ടറി വി.കെ.സനോജാണു ഡിജിപിക്കു പരാതി നൽകിയത്. കൊടുവള്ളി മണ്ഡലത്തിൽനിന്നു ദുബായിലേക്കു പോകുന്നയാളുകൾക്കു സൗജന്യ താമസവും മറ്റും നൽകാൻ നടപ്പാക്കുന്ന ‘അമാന എംബ്രേസ്’ പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് പ്രതികളുണ്ടെന്നാണു പരാതിയിലെ ആരോപണം.
ഭരണസമിതി അംഗങ്ങളായ അബുലൈസ്, റഫീഖ് അമാന, ഇക്ബാൽ അമാന, ഒ.കെ.അബ്ദുൽസലാം എന്നിവർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്നവരാണെന്നും പദ്ധതി ഉപയോഗിച്ച് ആളുകളെ സ്വർണക്കടത്ത് കാരിയർമാരായി ഉപയോഗിക്കുന്നുവെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
കൊടുവള്ളി മണ്ഡലത്തിൽനിന്നു ദുബായിലേക്കു പോകുന്നയാളുകൾക്കു സൗജന്യ താമസവും മറ്റും നൽകാൻ നടപ്പാക്കുന്ന പദ്ധതിയാണ് ‘അമാന എംബ്രേസ്’.
അമാന എംബ്രേസ് പദ്ധതി പ്രകാരം ആളുകളെ ദുബായിൽ താമസിപ്പിച്ച് സ്വർണക്കടത്ത് ക്യാരിയർമാരായി ഉപയോഗിക്കുന്നുവെന്ന് സംശയമുണ്ട്. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരടക്കം സംശയനിഴലിലാണുള്ളത്. സ്ഥാപനത്തിന്റെ മറവിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തുന്ന സംഭവത്തിൽ മുനീറിന്റെ പങ്ക് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Dyfi demands investigation MK Muneer gold smuggling amana embrose
Kerala News MK Muneer Democratic Youth Federation of India (DYFI) DGP Dr Shaik Darvesh Saheb
Leave a Comment