വിദ്യാരംഭം ഞായറാഴ്ച രാവിലെ എത്രമണിവരെ..? അടച്ചുപൂജ എപ്പോൾ..? നവരാത്രി സമയക്രമം ഇങ്ങനെ…!!!

നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പൂജവയ്പ്പ്. ഗ്രന്ഥങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ദേവിക്കുമുന്നിൽ സമർപ്പിച്ചു പൂജിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാർഥികൾക്കും മുതിർന്നവർക്കും സരസ്വതീ സങ്കൽപ്പത്തിൽ പൂജവയ്പ്പു നടത്താവുന്നതാണ്.

ഈ വർഷത്തെ പൂജവയ്പ്, വിദ്യാരംഭം സമയക്രമം ഇങ്ങനെ…

ശരദ് നവരാത്രിയിൽ അസ്തമയത്തിന് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. അന്ന് വൈകുന്നേരത്തോടെ തൊഴിലാളികളും കരകൗശലപണിക്കാരും ഉദ്യോഗസ്ഥരുമെല്ലാം അവരവരുടെ തൊഴിലുപകരണങ്ങളും പൂജയ്ക്കു വേണ്ടി സമര്‍പ്പിക്കണം. സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ പൂജവെയ്ക്കാം. വീട്ടിലാണെങ്കിൽ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയുള്ളവർ അവിടെയോ പരമാവധി ശരീര മനഃ ശുദ്ധിയോടെ പൂജവയ്ക്കണം.

ഈ വർഷം നവരാത്രിക്കാലത്ത് മധ്യകേരളത്തിൽ അഷ്ടമി തിഥി ആരംഭിക്കുന്നത് ഒക്ടോബർ 10 വ്യാഴാഴ്ച (കൊല്ലവർഷം 1200 കന്നി മാസം24 ) പകൽ 12.32 നാണ്. അതായത് ഒക്ടോബർ 10-ാം തീയതി പകൽ 12:32 മുതൽ 11-ാം തീയതി പകൽ 12.07 വരെ ദുർഗ്ഗാഷ്ടമി. അതിനാൽ പൂജവെയ്പ്പ് 10-ാംതീയതിവൈകിട്ട് 5:45 മുതൽ 7:40 വരെയാണ്.

അടച്ചുപൂജ

നവമി ദിവസം അടച്ചുപൂജയാണ്. ഇന്ദ്രിയങ്ങളെ പുറത്തുനിന്നും അകത്തേക്ക് പിന്‍വലിച്ച് ഇരിക്കുന്നതാണ് അടച്ചുപൂജ. നവരാത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങും ഇതുതന്നെയാണ്. അതിന് ദുഷിച്ച കാര്യങ്ങള്‍ കാണാതിരിക്കുക, കേള്‍ക്കാതിരിക്കുക, പറയാതിരിക്കുക. അങ്ങനെ ചെയ്യുമ്പോൾ ഇന്ദ്രിയങ്ങള്‍ പരിശുദ്ധമാകും. ഈശ്വരപ്രാപ്തിക്ക് സന്നദ്ധമാകും. ചീത്തവാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കില്ലെന്ന് തീരുമാനിക്കണം. കാണുന്നത് നല്ല കാര്യങ്ങള്‍ മാത്രമാകണം. രൂക്ഷമായ തീക്ഷ്ണമായ ആഹാരങ്ങള്‍ ഒഴിവാക്കണം. ആഹാരം പാഴാക്കാതിരിക്കുക, ശുചിത്വം പാലിക്കുക എന്നിവയും വേണം. മഹാനവമിയിലെ അടച്ചു പൂജയുടെ ആന്തരാർത്ഥവും ഇതുതന്നെ.

11-ാം തീയതി പകൽ 12:07 മുതൽ 12-ാം തീയതി പകൽ 10:58 വരെയാണ് മഹാനവമി. ആയുധങ്ങൾ പൂജ വെയ്ക്കേണ്ടത് 11-ാം തീയതി സന്ധ്യയ്ക്കാണ്. 

വിജയദശമി

മഹാനവമിയിലെ അടച്ചുപൂജയിൽ നിന്ന് ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് തുറക്കുന്ന ദിനമാണ് വിജയദശമി. ഒമ്പതു രാത്രിയിലെ കഠിന വ്രതത്താൽ ശുദ്ധീകരിക്കപ്പെട്ട മനസ്സും ശരീരവുമായി ജ്ഞാനസമുദ്രത്തിൽ നീന്തിത്തുടിക്കുവാനുള്ള പുറപ്പെടലാണ് വിജയദശമി.

12-ാം തീയതി പകൽ 10.58 മുതലാണ് വിജയ ദശമി തുടങ്ങുന്നത് എങ്കിലും ഉദയത്തിന് വിജയദശമിയുള്ളത് 13-ാം തീയതി കാലത്ത് 09:09 വരെ ആകയാൽ പൂജ എടുക്കുന്നതിനും വിദ്യാരംഭം നടത്തുന്നതിനും 13-ാം തീയതി കാലത്ത് 09:09 വരെയുള്ള സമയം ആണ് സ്വീകരിക്കേണ്ടത്. 13-ാം തീയതി കാലത്ത് 09:09 ശേഷം വിജയ ദശമി വിദ്യാരംത്തിന് അനുകൂലമല്ല

വിദേശരാജ്യങ്ങളിൽ ഉദയാസ്തമനങ്ങളിൽ വ്യത്യാസം വരാം എങ്കിലും അതാത് രാജ്യങ്ങളിൽ ഒക്ടോബർ 10 ന് അസ്തമയാൽപ്പരം (അസ്തമയം  കഴിഞ്ഞു ) 54 മിനിറ്റിനുള്ളിൽ പുസ്തകങ്ങൾ പൂജ വെയ്ക്കാം.

പൂജ എടുക്കുനതി നും വിദ്യാരംഭത്തിനും  ഉദയം മുതൽ 2 മണിക്കൂർ 54  മിനിറ്റ് വരെ ഉത്തമം.

പുസ്തകങ്ങളും ആയുധങ്ങളും പൂജ വെച്ച് കഴിഞ്ഞാൽപ്പിന്നെ   വിജയദശമി വരെ ഒരുവിധ അധ്യയനവും പാടില്ല . ആയുധ പൂജ   ഒക്ടോബർ 12  ( തുലാം 26 ) ശനിയാഴ്ചയാണ് .

Puja Vayppu 2024 : Date, Time, and Significance of this Navaratri Ritual

മുന്നിലെ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു…!!! വിമാനത്തിൽ സഹയാത്രികയോട് ലൈംഗികാതിക്രമം..!!! 43 കാരന്‍ അറസ്റ്റില്‍

ഇതാണ് ഫാസിസം.., മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുകയാണ്..!!! അൻവറിന്റെ പുതിയ സംഘടനയുടെ യോഗം നടത്താൻ അനുമതിയില്ല..!!! മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമെന്ന് അൻവർ… എംൽഎയും സംഘവും പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ തുടരുന്നു…, സ്ഥലത്ത് വൻ പൊലീസ് സന്നാഹം…

സുരേഷ് ​ഗോപിയെ പൂരപ്പറമ്പിൽ കാണികളുടെ രക്ഷകനായ ആക്ഷൻ ഹീറോയായി അവതരിപ്പിച്ചു..!!! മന്ത്രിമാർക്ക് ലഭിക്കാത്ത സൗകര്യം ഒരുക്കിക്കൊടുത്തു..!!! സർക്കാരിനുണ്ടായ പ്രധാന എട്ട് വീഴ്ചകൾ അവതരിപ്പിച്ച് തിരുവഞ്ചൂർ

pathram desk 1:
Related Post
Leave a Comment