കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 560 രൂപ കുറഞ്ഞ് 56,240 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപ ഇടിഞ്ഞ് 7030 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം പവന് 56,800 രൂപയായിരുന്നു വില.
ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. ഡോളറിന്റെ മുന്നേറ്റവും ഇസ്രയേല്‍-ഇറാന് സംഘര്‍ഷത്തിന് അയവുവരുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണത്തെ ബാധിച്ചത്. അന്താഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 2,620 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 75,142 രൂപ നിലവാരത്തിലെത്തി.
ഫെഡിന്റെ അടുത്ത ധനനയ പ്രഖ്യാപനം ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. വ്യാഴാഴ്ച പുറത്തുവരാനിരിക്കുന്ന യുഎസിലെ വിലക്കയറ്റ സൂചിക വിവരങ്ങളും സമീപ കാലയളവില്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചേക്കാം.
Gold Price decresed in Kerala: Gram Now at ₹7,030