മുഖ്യമന്ത്രി ചതിച്ചു..!! തുറന്നടിച്ച് അൻവർ…!!! എന്നെ കുറ്റവാളിയാക്കി…, പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല… ഇനി പ്രതീക്ഷ കോടതിയിൽ മാത്രം…

തിരുവനന്തപുരം: തന്റെ പരാതികളിൽ‌ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പി.വി. അൻവർ എംഎൽഎ. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അൻവർ പറഞ്ഞു.

‘‘എസ്പി ഓഫിസിലെ മരംമുറി കേസിൽ അന്വേഷണം തൃപ്തികരമല്ല. സ്വർണക്കടത്ത് കേസിലും റിദാന്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. എടവണ്ണ കേസിലെ തെളിവുകൾ പരിശോധിച്ചില്ല. പി.വി.അൻവർ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവൽകരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി.

മുഖ്യമന്ത്രി ചതിച്ചു..!! തുറന്നടിച്ച് അൻവർ…!!! എന്നെ കുറ്റവാളിയാക്കി…, പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല… ഇനി പ്രതീക്ഷ കോടതിയിൽ മാത്രം…

മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. എട്ടു വർഷമായല്ല താൻ പാർട്ടിയിൽ നിൽക്കുന്നത്. ഡിഐസി തിരിച്ച് കോൺഗ്രസിൽ പോയതു മുതൽ താൻ പാർട്ടിയുമായി സഹകരിക്കുന്നുണ്ട്.’’– അൻവർ പറ​ഞ്ഞു.

രണ്ടുമാസത്തിനകം വിധി വന്നേക്കും..!!! ദിലീപും പൾസർ സുനിയും നേർക്കുനേർ…!! നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ അവസാന ഘട്ടത്തിലേക്ക്…

കമ്പനികളുടെ ലാഭം കൂടി….!! റേറ്റിങ് ഏജന്‍സി ഐസിആര്‍എയുടെ വിലയിരുത്തൽ..!!! പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ലിറ്ററിന് 3 രൂപ വരെ കുറയ്ക്കാം…, ലിറ്ററിന് 15 രൂപയും ഡീസല്‍ വില്‍പ്പനയില്‍ 12 രൂപയും മാര്‍ജിന്‍ ലഭിക്കുന്നുണ്ട്…

സ്‌കൂള്‍ ബാഗ് മറന്നതിന് ഏഴുവയസുകാരനെ ടീച്ചർ ക്രൂരമായി തല്ലിച്ചതച്ചു..!! വസ്ത്രവും ഷൂസും ഊരി മാറ്റി ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചു..

സിപിഎം അഭ്യര്‍ഥന തള്ളി രണ്ടും കല്‍പ്പിച്ച് അൻവർ മാധ്യമങ്ങളെ കാണുന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷകരമാകുന്ന നടപടികളില്‍നിന്നും പരസ്യപ്രസ്താവനകളില്‍നിന്നും അന്‍വര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും എഡിജിപിക്കെതിരായ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ അന്‍വര്‍ തയാറായിരുന്നില്ല.

PV Anwar Press Meet Kerala News PV Anvar LDF Communist Party of India Marxist CPM Malappuram News

pathram desk 1:
Related Post
Leave a Comment