ഓണത്തിന് നിങ്ങളുടെ മൂന്ന് ചിത്രങ്ങൾ മാത്രമല്ല റിലീസ് ചെയ്യുന്നത്… !! ടൊവിനോ ,ആസിഫ് , പെപ്പെ , “പവർ ഗ്രൂപ്പുകൾ “പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദിയെന്ന് ഷീലു അബ്രഹാം…!! പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ..!!

കൊച്ചി: യുവതാരങ്ങളായ ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ഷീലു ഏബ്രഹാം. കഴിഞ്ഞ ദിവസം ആസിഫും ടൊവിനോയും ആന്റണിയും തങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്ന മൂന്ന് സിനിമകൾക്ക് പരസ്പരം ആശംസ നേരുന്ന വിഡിയോ പുറത്തിറക്കിയിരുന്നു. എന്നാൽ ഷീലു ഉൾപ്പെടയുള്ളവർ അഭിനയിച്ച മറ്റുചില സിനിമകളെ ഇവർ മനഃപൂർവം തഴഞ്ഞുവെന്നാണ് ഷീലു ഫേസ്ബുക്കിൽ കുറിക്കുന്നത്.

സിനിമയിലെ ‘പവർ ഗ്രൂപ്പു’കൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇവരുടെ ഈ പ്രവൃത്തിയെന്നും അവർ അഭിപ്രായപ്പെട്ടു. നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് എന്നാണ് ഷീലു പറയുന്നത്. എന്തായാലും സംവിധായകന്‍ ഒമര്‍ ലുലു അടക്കം ഇതിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

സ്വകര്യ ഭാഗങ്ങളിലും കണ്ണിലും മുളക് തേച്ചു..!! കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിവേൽപ്പിച്ചു…. നാല് മാസം തുടർച്ചയായി മദ്രസ അധ്യാപകൻ്റെ ക്രൂര പീഡനം… സഹിക്കാൻ കഴിയാതെ ഇറങ്ങിയോടിയെന്ന് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ

കവടിയാറിലെ ആഡംബര വീട് നിർമാണം.., അനധികൃത സ്വത്ത് സമ്പാദനം…, അൻവർ മൊഴി നൽകിയ കാര്യങ്ങളിൽ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ… സ്വർണക്കടത്ത് കേസ്, റിദാൻ വധം, തൃശ്ശൂർ പൂരം അലങ്കോലമാക്കൽ എന്നീ കേസുകളിൽ മൊഴിയെടുക്കും…

വീട്ടമ്മയെ ഉപയോഗിച്ച് ചാനൽ വ്യാജ ആരോപണം ഉന്നയിക്കുന്നു..!! മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിൻ്റെ വിരോധമാണ് ഇതിന് പിന്നിൽ… വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്..!!! മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി ഡിവൈഎസ്പി

ഷീലുവിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് , പെപ്പെ , “പവർ ഗ്രൂപ്പുകൾ “പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ ,നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്.

എന്നാൽ ഞങ്ങളുടെ “BAD BOYZ ഉം പിന്നെ കുമ്മാട്ടിക്കളിയും , GANGS ഓഫ്‌ സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്. സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ.

Sheelu Abraham Against Tovino asif ali

pathram desk 1:
Related Post
Leave a Comment