തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. പി.വി.അൻവർ എംഎൽഎ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ചു കാര്യങ്ങളിലാണ് അന്വേഷണ ശുപാർശ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് തീരുമാനം എടുത്തേക്കും.
ഡിജിപി സർക്കാരിന് സമർപ്പിച്ച ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാകും കേസ് അന്വേഷിക്കുക എന്നാണ് വിവരം.
അതേസമയം, മറ്റ് ആരോപണങ്ങളിൽ അജിത് കുമാറിന്റെ മൊഴി ഡിജിപി നേരിട്ട് രേഖപ്പെടുത്തും. സ്വർണക്കടത്ത് കേസ്, റിദാൻ വധം, തൃശ്ശൂർ പൂരം അലങ്കോലമാക്കൽ തുടങ്ങിയവയാകും ഇതിൽ ഉൾപ്പെടുക. ഇന്നോ നാളെയോ നോട്ടിസ് നല്‍കും. ഓണത്തിന് ശേഷമുള്ള ദിവസമായിരിക്കും എം.ആർ.അജിത് കുമാറിനോട് ഹാജരാകാന്‍ ആവശ്യപ്പെടുക.
Vigilance Probe Recommended Against ADGP M.R. Ajith Kumar Over Corruption Allegations
Kerala News MR Ajith Kumar IPS PV Anvar Vigilance Kerala Police
Leave a Comment