റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണ്.., കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ആളെ കയറ്റാൻ അധികാരമില്ലെന്ന് വ്യക്തമാക്കി കോടതി..!!!

കൊച്ചി : സർക്കാർ നടപടികൾക്കെതിരായി റോബിൻ ബസ് ഉടമ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആർടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ആളെ കയറ്റാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം സർവീസ് നടത്താനും ബോർഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നായിരുന്നു റോബിൻ ബസ് ഉടമ പറഞ്ഞിരുന്നത്.റോബിന്‍ ബസ് നടത്തുന്നത് പെര്‍മിറ്റ് ലംഘനമാണ് എന്ന് സര്‍ക്കാരും എം വി ഡിയും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ബസിന് പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു.

ഇത് ചോദ്യം ചെയ്താണ് റോബിന്‍ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ കെഎസ്ആര്‍ടിസിയും കക്ഷി ചേര്‍ന്നിരുന്നു. സർക്കാരിന് വേണ്ടി സ്പെഷ്യൽ ഗവർണമെന്റ് പ്ലീഡർ പി.സന്തോഷ് കുമാറാണ് ഹാജരായത്. പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സ്വകാര്യ സര്‍വീസ് നടത്തുന്ന ബസാണ് റോബിന്‍…

നേരെ അപ്സ്റ്റയറിലേക്ക് കാലെടുത്ത് വയ്ക്കാൻ പറ്റില്ലല്ലോ… പടികൾ മുഴുവൻ കയറണ്ടേ…, എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാൻ പറ്റില്ലല്ലോ: ഇനി ഞാൻ പറയാൻ പോകുന്നത് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിനെ കുറിച്ച് പി.വി. അൻവർ

പുതിയ എസി ബസുമായി കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാരെ ലഭിക്കുന്നില്ലെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് പറഞ്ഞു.. എംവിഡി ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം 70 ദിവസത്തോളമാണ് ബസ് കട്ടപ്പുറത്ത് ഇരുന്നത്. പുതിയ ബസിന് രണ്ടു ദിവസം മുൻപാണ് പെർമിറ്റ് ലഭിച്ചതെന്നും ഗിരീഷ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു. അപ്പോഴേക്കും കെഎസ്ആർടിസി അടക്കം ബുക്കിങ് എടുത്തെന്നും ഇനി യാത്രക്കാരെ കിട്ടാൻ പ്രയാസമാണെന്നും ബസ് ഉടമയായ ഗിരീഷ് പറഞ്ഞു.

പി.കെ. ശശി ചെയ്തത് നീചമായ പ്രവൃത്തി..!! സ്ത്രീപീഡനക്കേസില്‍ പ്രതിയാക്കാനും ശ്രമിച്ചു..!! തെളിവു ലഭിച്ചിട്ടുണ്ട്…, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടതാണ്… രൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

‘‘ഇന്നാണ് സർവീസ് ആരംഭിച്ചത്. ഇതുവരെ എംവിഡി ഉദ്യോഗസ്ഥരുടെ ശല്യമൊന്നും ഉണ്ടായിട്ടില്ല. പക്ഷേ 70 ദിവസം കഴിഞ്ഞ് മാത്രമാണ് ബസ് സർവീസിനിറക്കാൻ സാധിച്ചത്. അനാവശ്യ നൂലാമാലകൾ കാരണം പെർമിറ്റ് ലഭിക്കാൻ വൈകി. ഇതുമൂലമാണ് സർവീസ് ആരംഭിക്കൽ ഇത്രയും നീണ്ടുപോയത്. ഇല്ലെങ്കിൽ 20 ദിവസം മുൻപെങ്കിലും സർവീസ് ആരംഭിക്കാമായിരുന്നു. അതിസുരക്ഷാ നമ്പർ പ്ലേറ്റിന്റെ പേരിലാണ് അവസാനം എംവിഡി പെർമിറ്റ് നൽകാൻ വിസമ്മതിച്ചത്. മുന്നിലും പിന്നിലുമുള്ള നമ്പർ പ്ലേറ്റ് മാത്രമേ കമ്പനി നൽകുകയുള്ളൂ. എന്നാൽ വശങ്ങളിൽ കൂടി അതിസുരക്ഷാ നമ്പർ പ്ലേറ്റ് വയ്ക്കാനായിരുന്നു എംവിഡി നിർദേശം. കമ്പനിയെ സമീപിച്ചപ്പോൾ ഒരു വാഹനത്തിന് രണ്ടിൽ കൂടുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നൽകാനാവില്ല എന്നാണ് അവർ പറഞ്ഞത്.’’ – ഗിരീഷ് പറഞ്ഞു.

അടുത്ത മുഖ്യമന്ത്രി ആരായിരിക്കും..? മു.. എന്ന് ഉത്തരം…!! അതാരാണെന്ന് ചോദിച്ചപ്പോൾ മ.. മ.. രു.. രു.. മ.. മു.. എന്ന മറുപടി..!! മൂന്നാമതും എൽഡിഎപ് അധികാരത്തിൽ വരുമെന്ന് പ്രവാചകൻ പറഞ്ഞു…!! പരിഹാസവുമായി എം.മുകുന്ദൻ

‘‘അത് പരിഹരിച്ചപ്പോൾ ബസിനകത്ത് മൈക്ക് അനൗൺസ്മെന്റ് സംവിധാനമില്ലെന്നായി പിന്നത്തെ കണ്ടുപിടിത്തം. അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ. യാത്രക്കാർ വളരെ കുറവാണ്. ഇനി ബുക്കിങ് കിട്ടുമോയെന്ന് അറിയില്ല. സർവീസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.’’ – ഗിരീഷ് പ്രതികരിച്ചു.
നിലവിൽ പുലർച്ചെ 3.30ന് പുനലൂരിൽ നിന്നും യാത്ര തിരിക്കുന്ന ബസ്, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, മണ്ണുത്തി, പാലക്കാട് വഴി രാവിലെ 10.30ന് കോയമ്പത്തൂരിൽ എത്തിച്ചേരും. തിരികെ വൈകിട്ട് 5ന് യാത്ര തിരിക്കുന്ന ബസ്, വൈറ്റില വഴി രാത്രി 12.45ന് പുനലൂരിൽ എത്തിച്ചേരും.

തിരുവനന്തപുരത്തും പൂരം ഉണ്ടായിരുന്നെങ്കില്‍ അവിടെയും ബിജെപിയെ ജയിപ്പിച്ചേനെ…!! മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും പാപത്തിന് പരിഹാരമാകില്ലെന്ന് കെ. മുരളീധരൻ

Kerala High Court has dismissed a petition filed by Robin Bus owner challenging government action

pathram desk 1:
Related Post
Leave a Comment