അടുത്ത മുഖ്യമന്ത്രി ആരായിരിക്കും..? മു.. എന്ന് ഉത്തരം…!! അതാരാണെന്ന് ചോദിച്ചപ്പോൾ മ.. മ.. രു.. രു.. മ.. മു.. എന്ന മറുപടി..!! മൂന്നാമതും എൽഡിഎപ് അധികാരത്തിൽ വരുമെന്ന് പ്രവാചകൻ പറഞ്ഞു…!! പരിഹാസവുമായി എം.മുകുന്ദൻ

തിരുവനന്തപുരം: 2026-ലും കേരളത്തില്‍ എല്‍.ഡി.എഫ്. അധികാരത്തില്‍വരുമെന്ന് പരിഹാസരൂപേണ എഴുത്തുകാരന്‍ എം. മുകുന്ദന്‍. മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകുന്ദന്‍ ഇക്കാര്യം പറയുന്നത്. 2026-ല്‍ ഇടതുപക്ഷം ജയിക്കുമോയെന്ന ചോദ്യത്തിന് പ്രവാചകനായ നോസ്ട്രഡാമസ് അതെയെന്ന് മറുപടി പറഞ്ഞെന്നും മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് അപൂര്‍ണ്ണമായ മറുപടി ലഭിച്ചുവെന്നുമാണ് മുകുന്ദന്‍ പറയുന്നത്.

”കേരളത്തില്‍ 2026ല്‍ നടക്കാന്‍ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുമോ?” പ്രവാചകനായ നോസ്ട്രാഡമസിനോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ്, എം മുകുന്ദന്‍. യുഡിഎഫ് നൂറു സീറ്റു നേടി വമ്പിച്ച ജയം നേടുമെന്ന മറുപടി പ്രതീക്ഷിച്ചു നിന്ന തനിക്ക് ‘ജയിക്കും’ എന്ന മറുപടിയാണ് ലഭിച്ചതെന്ന് മുകുന്ദന്‍ പറയുന്നു. സമകാലിക മലയാളം വാരിക ഓണപ്പതിപ്പിലെ ദീര്‍ഘ സംഭാഷണത്തിലാണ്, മുകുന്ദന്‍ രസകരമായ സാങ്കല്‍പ്പിക അനുഭവം പങ്കുവയ്ക്കുന്നത്.

അവധി കഴിഞ്ഞ് വരുമ്പോൾ പണി കാണില്ലെന്ന് സംശയം..!! നീക്കം തിരിച്ചറിഞ്ഞ് അവധി വേണ്ടെന്ന് വച്ച് അജിത് കുമാർ… , അതിരാവിലെ ഉണ്ടായ ട്വിസ്റ്റിന് കാരണം സർക്കാരിലെ ഉന്നതരുടെ പിന്തുണ ?

നേരെ അപ്സ്റ്റയറിലേക്ക് കാലെടുത്ത് വയ്ക്കാൻ പറ്റില്ലല്ലോ… പടികൾ മുഴുവൻ കയറണ്ടേ…, എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാൻ പറ്റില്ലല്ലോ: ഇനി ഞാൻ പറയാൻ പോകുന്നത് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിനെ കുറിച്ച് പി.വി. അൻവർ

മുകുന്ദന്‍ പറയുന്നത് ഇങ്ങനെ: ”കോര്‍ദലിയെ ദേവാലയത്തിന്റെ ഉള്ളില്‍ ചുമരിനോട് ചേര്‍ന്ന് ഇടതുവശത്താണ് ശവകുടീരം നിലകൊള്ളുന്നത്. അവിടെ ചെന്നു നിന്ന് ഞാന്‍ ആദരവുകള്‍ അര്‍പ്പിച്ചു. അതിനു ശേഷം ഞാന്‍ ചോദിച്ചു.

” കേരളത്തില്‍ 2026ല്‍ നടക്കാന്‍ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുമോ?”

ഉത്തരം – ജയിക്കും.

ഇടതുപക്ഷം മൂന്നാമതൊരു വട്ടം കൂടിയോ? അതു കേട്ട് എന്റെ മനസ്സ് കുളിര്‍ത്തു. യുഡിഎഫ് നൂറു സീറ്റ് നേടി വമ്പിച്ച വിജയം കൈവരിക്കുമെന്ന മറുപടിയാണ് പ്രവാചകനില്‍നിന്നു ഞാന്‍ പ്രതീക്ഷിച്ചത്.

എങ്കില്‍ ആരായിരിക്കും ഇടതു സര്‍ക്കാരിന്റെ മുഖ്യമന്ത്രി?

മു.. പ്രവാചകന്‍ പറഞ്ഞു.

മു? അതാരാണ്?

മ… മ..

ഒന്നു തെളിച്ചു പറയൂ, അമ്മാവാ

രു.. രു.. മ… മ… മു…

ഇതെന്താണ്? പ്രശ്‌നോത്തരിയോ?

ഞാന്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും പ്രവാചകന്റെ തൊണ്ടയില്‍നിന്നു ശബ്ദം പുറത്തുവന്നില്ല. അദ്ദേഹം നിശബ്ദനായി. പ്രവാചകന്മാര്‍ക്കു ഭാഷ പോലും നിഷേധിക്കപ്പെടുകയാണോ?

വിശ്വാസം, എഴുത്ത്, എഴുത്തുകാര്‍, രാഷ്ട്രീയം എന്നിങ്ങനെ വിശാലമായ ഒരുപിടി വിഷയങ്ങളില്‍ എം മുകുന്ദന്‍ മറയില്ലാതെ താഹാ മാടായിയുമായി സംസാരിക്കുന്ന ദീര്‍ഘ സംഭാഷണം മലയാളം വാരിക ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു..!! മരം മുറിച്ചവർക്കും സ്വർണം കടത്തിയവർക്കുമെതിരെ നടപടിയില്ല..!! പിണറായിയുടെ നിലപാടിൽ നാണംകെടുന്നു… പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ചർച്ച

‘ആഭാസം’ സിനിമയിൽ അഭിനയിച്ചവരെ കണ്ടപ്പോൾ മനസ്സിലായി… മലയാള സിനിയിൽ ഇപ്പോഴും ഭീകരവശമുണ്ട്..!! മോളുടെ പേടിയൊക്കെ സ്ക്രീൻ ടെസ്റ്റ് കഴിയുമ്പോ മാറുമെന്ന് സംവിധായകൻ..!! ക്രിമിനൽ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ടെന്ന് ഉറപ്പ്..!! ഏഴാം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുമ്പോൾ ദുരനുഭവം..!!

മുന്നിലും പിന്നിലുമുള്ള മാത്രം അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ പോരാ.. വശങ്ങളിലും വേണം..!! അത് പരിഹരിച്ചപ്പോൾ മൈക്ക് അനൗൺസ്മെന്റ് ഇല്ലെന്നതായി പിന്നത്തെ കണ്ടുപിടിത്തം..!! അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ… !! 70 ദിവസം കട്ടപ്പുറത്ത്.. യാത്രക്കാരില്ലെന്ന് റോബിൻ ബസ്സുടമ ഗീരീഷ്..!!

പി.കെ. ശശി ചെയ്തത് നീചമായ പ്രവൃത്തി..!! സ്ത്രീപീഡനക്കേസില്‍ പ്രതിയാക്കാനും ശ്രമിച്ചു..!! തെളിവു ലഭിച്ചിട്ടുണ്ട്…, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടതാണ്… രൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

pathram desk 1:
Related Post
Leave a Comment