ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നരേന്ദ്ര മോദി സർക്കാർ ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) അവതരിപ്പിച്ചത്. ഈ പരിഷ്കാരം പെൻഷൻകാർക്ക് വിശ്വസനീയമായ ഒരു സുരക്ഷാവലയം പ്രദാനം ചെയ്യുക മാത്രമല്ല, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുകയും സഹകരണ ഫെഡറലിസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
എന്താണ് ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്)
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ ദിവസമാണ് ഏകീകൃത പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 23 ലക്ഷം ജീവനക്കാരെ ലക്ഷ്യമിട്ടുള്ള പദ്ധതി, വിരമിച്ചതിന് ശേഷം ജീവനക്കാരുടെ സാമ്പത്തിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുമെന്നാണ് അവകാശപ്പെടുന്നത്. വിരമിച്ചവർക്ക് അവരുടെ അവസാന സേവനത്തിന്റെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമാണ് യുപിഎസ് ഉറപ്പുനൽകുന്നത്. ജീവനക്കാരിൽ നിന്നും സർക്കാരിൽ നിന്നുമുള്ള സംഭാവനകൾ നിർബന്ധമാക്കുന്നതിലൂടെ മികച്ചൊരു സുസ്ഥിര മാതൃക കൂടിയാണ് കേന്ദ്രം നടപ്പാക്കിയിരിക്കുന്നത്.
ഇതുപോലൊരു മുഖ്യമന്ത്രി കേരളത്തിൽ ആദ്യം…!! ചരിത്രം സൃഷ്ടിച്ച് പിണറായി… ആരോപണവിധേയനായ മേലുദ്യോഗസ്ഥനെ കസേരയിൽ നിലനിർത്തിക്കൊണ്ട് കീഴുദ്യോഗസ്ഥർ അന്വേഷിക്കുന്നു..
‘ഫാമിലി പാക്കും’ ‘സിക്സ് പാക്കും’ ഇവിടെ രണ്ടും പോകും..!!! മാർക്കോയിൽ കിടിലൻ ബോഡി ട്രാൻസ്‌ഫോർമേഷനുമായി ഉണ്ണിമുകുന്ദൻ
ആർ.ബി.ഐ പറയുന്നത്
സംസ്ഥാന സർക്കാരുകൾക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതകൾ സൃഷ്ടിച്ച പഴയ പെൻഷൻ പദ്ധതിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് യുപിഎസ്. എൻഡിഎ ഇതര പാർട്ടികൾ ഭരിക്കുന്ന ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഈ നീക്കത്തെ സാമ്പത്തിക നിരുത്തരവാദത്തിന്റെ ഉദാഹരണമായാണ് വിമർശിക്കപ്പെടുന്നത്. ഇത്തരം തീരുമാനങ്ങളുടെ ഗുരുതരമായ ആഘാതത്തെക്കുറിച്ച് റിസർവ് ബാങ്ക് അടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഴയ പദ്ധതിയിലേക്ക് മാറുന്നത് വലിയ തോതിൽ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും ദേശീയ പെൻഷൻ പദ്ധതിക്ക് കീഴിലുള്ളതിനേക്കാൾ നാലിരട്ടി കൂടുതലായിരിക്കും ഇതെന്നുമാണ് ആർബിഐ ചൂണ്ടിക്കാട്ടുന്നത്.
യുപിഎസിന്റെ ഏറ്റവും ഗുണകരമായ വശം സുപ്രധാന മൂലധന നിക്ഷേപങ്ങൾ നടത്താൻ സംസ്ഥാന- കേന്ദ്ര സർക്കാരുകളെ പദ്ധതി അനുവദിക്കുന്നുവെന്നതാണ്. അതോടൊപ്പം തന്നെ സർക്കാർ ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിവേകപൂർണ്ണമായ ബദൽ കൂടിയാണിത്. യുപിഎസിൽ കേന്ദ്രസർക്കാർ വിഹിതം അടിസ്ഥാന ശമ്പളത്തിൻ്റെ 18.5 ശതമാനമാണ്. ജീവനക്കാരുടെ വിഹിതം 10 ശതമാനവും. വാഗ്ദത്ത പെൻഷനും പെൻഷൻ ഫണ്ട് സമ്പാദിക്കുന്നതും തമ്മിലുള്ള വ്യത്യാസം നികത്തി പെൻഷൻകാരുടെ ഭാവി സുരക്ഷിതമാക്കാൻ ഇതുവഴി സാധിക്കുന്നു.
സാമ്പത്തിക ദുരന്തങ്ങൾ ഒഴിവാക്കും
കോൺഗ്രസ് പാർട്ടി വാദിച്ചിരുന്ന പഴയ പെൻഷൻ പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി, മുൻകാലങ്ങളിൽ സംസ്ഥാന സർക്കാരുകളെ ബാധിച്ച സാമ്പത്തിക ദുരന്തങ്ങൾ ഒഴിവാക്കാനാണ് യുപിഎസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയ യുപിഎസ്, ഒടുവിൽ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നയിച്ചു. സംസ്ഥാനങ്ങൾ അവരുടെ ബാധ്യതകൾ നിറവേറ്റാൻ പാടുപെടുന്നു. സുസ്ഥിരതയ്ക്ക് മതിയായ വ്യവസ്ഥകളില്ലാതെ സർക്കാരിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ച നിർവചിക്കപ്പെട്ട ആനുകൂല്യം യുപിഎസ് വാഗ്ദാനം ചെയ്യുന്നു.
മതിയായ നിക്ഷേപം
സുസ്ഥിര പെൻഷൻ മാതൃക സ്വീകരിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുവഴി സഹകരണ ഫെഡറലിസത്തെ ശക്തിപ്പെടുത്താനും യുപിഎസ് വഴിയൊരുക്കുന്നു. യുപിഎസ് നടപ്പാക്കുന്ന സംസ്ഥാനങ്ങളെ സംബന്ധിച്ച് തങ്ങളുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കാതെ തന്നെ അടിസ്ഥാന സൗകര്യങ്ങളിലും സാമൂഹിക ക്ഷേമ പദ്ധതികളിലും മതിയായ നിക്ഷേപം തുടരാൻ സാധിക്കും. ബജറ്റിന് പുറത്തുള്ള വായ്പകൾ പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നടപടികൾ സഹകരണ ഫെഡറലിസത്തിൻ്റെ തത്വങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കും.
സുരക്ഷിതമായ ഭാവി
സാമ്പത്തിക സ്ഥിരതയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ നീക്കം കൂടിയാണ് യുപിഎസ് പദ്ധതി. ഇത് വെറുമൊരു പെൻഷൻ പരിഷ്കരണം മാത്രമല്ല, രാജ്യത്തെ ജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും ആവശ്യമായ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി സുരക്ഷിതമായ ഭാവി സൃഷ്ടിക്കുന്ന വിശാലമായൊരു പദ്ധതി കൂടിയാണിത്.
രാജ്യം വളരുന്നതിന് അനുസരിച്ച് രാജ്യത്തിൻ്റെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം ദശലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനും യുപിഎസ് സഹായകമാകും.
Leave a Comment