കൊച്ചി: അങ്ങ് ബോളിവുഡിൽ അമീർ ഖാൻ ഉൾപ്പെടെ പലതാരങ്ങളും നടത്തുന്ന ട്രാൻസ്ഫർമേഷൻ നമ്മൾ കണ്ടിട്ടുള്ളതാണ് , ഇവിടെയും അത്തരത്തിൽ തന്റെ കഥാപത്രത്തിനോടും, ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകനോടും നീതി പുലർത്തേണ്ട താരങ്ങളുടെ ഡെഡിക്കേഷൻ വിരളമായ കാഴ്ചയാണ്. പറഞ്ഞുവന്നത് make up കൊണ്ടുള്ള build up കൾ മാത്രമാണ് ഇവിടെ മിക്കപ്പോഴും സംഭവിക്കാറുള്ളത്.
അവിടെയാണ്,ഉണ്ണി മുകുന്ദൻ വേറിട്ട നിൽക്കുന്നത് ഒരു നടന്റെ കൈമുതലാണ് അവന്‍റെ ശരീരം. തന്റെ ശരീരവും ശാരീരവും ഒത്തുചേർന്നാൽ മാത്രമേ താൻ ചെയ്യുന്ന കഥാപാത്രം പൂർണ്ണമാവുകയുള്ളൂ
എന്ന് കൃത്യമായ അർപ്പണബോധമുള്ള താരമാണ് ഉണ്ണിമുകുന്ദൻ എന്നുറപ്പിച്ചു പറയാം. മാളികപ്പുറം എന്ന ചിത്രത്തിൽ അല്പം വയറൊക്കെ ചാടിയ ആ ശരീരപ്രകൃതിയിൽ നിന്ന് ഇത്തരത്തിലൊരു മാറ്റത്തിനു വേണ്ടി എന്തോരം ഉണ്ണി പ്രയത്നിച്ചിട്ടുണ്ടാവും.
30 കോടിയോളം ബഡ്ജറ്റിൽ ഷൂട്ട് പൂർത്തീകരിച്ച ചിത്രമാണ് മാർക്കോ,ക്യൂബസ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദും,ഉണ്ണിമുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ നിർമ്മിച്ചിരിക്കുന്നത്. തങ്ങളുടെ ആദ്യ സിനിമയിൽ തന്നെ ഇത്രത്തോളം ബഡ്ജറ്റ് ഒരു പ്രൊഡക്ഷൻ ഹൌസ് ഇൻവെസ്റ്റ് ചെയ്യണമെങ്കിൽ മാർക്കോ എന്ന് ചിത്രത്തിനോടുള്ള ടീമിന്റെ പ്രതീക്ഷ ഒട്ടും ചെറുതല്ല. ഷരീഫ് മുഹമ്മദ് എന്ന നിർമ്മാതാവിൽ നിന്നും മലയാളികൾക്ക് ഇനിയും അനേകം ബിഗ് ബഡ്ജറ്റ് & ഒപ്പം നല്ല കണ്ടന്റുകൾ ആധാരമാക്കിയ സിനിമകളും പ്രതീക്ഷിക്കാം.
മാർക്കോയുടെതായ ഇതിനോടകം ഇറങ്ങിയ എല്ലാ അപ്ഡേറ്റുകളും promising ആണ് 👌
Most Stylish & blooded violence ടോണിൽ ആവും ചിത്രത്തിന്റെ കഥ പറച്ചിൽ എന്ന് അനുമാനിക്കുന്നു കാരണം,ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഹനീഫ് അധീനിയാണ്,.ഈ സിനിമ കാണുന്ന പ്രേക്ഷകർക്കിടയിൽ ഒരു വിറയിൽ ഉണ്ടാക്കുമെന്നും അത്രത്തോളം വയലന്റും, ബ്രൂട്ടലും ആയിരിക്കും ഈ സിനിമ എന്നും
കേന്ദ്ര കഥാപാത്രമായ ഉണ്ണി മുകുന്ദൻ ഒരു അഭിമുഖവേളയിൽ ഈ സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. ഇവയൊക്കെയും പ്രതീക്ഷയുടെ ആഴം കൂട്ടുകയാണ്..
കലയ്കിങ്സൺ ആണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ, 100 ദിവസത്തോളം നീണ്ട ഷൂട്ടിൽ 60 ദിവസത്തോളം വേണ്ടിവന്നു ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ.
നിലവിൽ മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിലെ sequence കളുടെ വേറിട്ട ഒരു ആക്ഷൻ കൊറിയോഗ്രഫി ഈ സിനിമയിൽ കാണാൻ കഴിയുമെന്ന് ഉറപ്പുണ്ട്. കെജിഎഫ് പോലുള്ള ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മ്യൂസിക് ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്ത Ravi Basrur ആണ് മാർക്കോയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.
Dedication, hardwork ഈ രണ്ടു വാക്കുകളുടെയും ഒരു പുത്തൻ ഉദാഹരണമാണ് മാർക്കോ എന്ന് ചിത്രത്തിനുവേണ്ടി ഉണ്ണി നടത്തിയ ഈ ട്രാൻസ്ഫോർമേഷൻ,ഈ സിനിമയോട് ഉണ്ണിക്ക് അത്രമാത്രം കോൺഫിഡൻസ് ഉണ്ടെന്നതും ഇതിൽനിന്ന് വ്യക്തം..
Leave a Comment