അവരെന്തെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയം..!! എല്ലാ അഴിമതികളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ്…!! പൊലീസ് സേന ജനങ്ങളുടെ മുന്നിൽ നാണംകെട്ടു.., സിപിഎമ്മിനെ കാത്തിരിക്കുന്നത് വലിയ ദുരന്തമെന്നും വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിനെതിരായ അന്വേഷണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും ആരോപണവിധേയരെ ഉൾപ്പെടുത്തിയുള്ള അന്വേഷണം വെറും പ്രഹസനമാണെന്നും അദ്ദേഹം തുറന്നടിച്ചു.

‘‘ശക്തമായ ആരോപണമുണ്ടായിട്ടും അതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്താതെ പ്രഹസനം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ആരോപണവിധേയരായ ഉപജാപക സംഘത്തിന്റെ ചൊൽപ്പടിയിൽ അവരെ ഭയന്നാണ് മുഖ്യമന്ത്രി നിൽക്കുന്നത്. അവരെന്തെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയമാണ് അദ്ദേഹത്തിന്. എസ്പി സുജിത് ദാസും എംഎൽഎയും തമ്മിലുള്ള ഫോൺ സംഭാഷണം കേരളത്തെയാകെ ‍ഞെട്ടിച്ചു.

‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്, പിന്തുണ’ ..!! ആഭ്യന്തര വകുപ്പിനെതിരായ അൻവറിൻ്റെ നീക്കത്തിൽ പിന്തുണച്ച് യു.പ്രതിഭ എംഎൽഎ… സിമി റോസിനും സപ്പോർട്ട്..!!!

പരാതിക്കാരി സാധാരണക്കാരിയല്ല…., മറ്റൊരു മുഖം ഉണ്ട്…!! സംഭവം നടന്ന തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരം.., സൂക്ഷമമായി മെനഞ്ഞെടുത്ത കഥയെന്നും സിദ്ദിഖ്

മൂന്നു സഹപ്രവർത്തരെ കുറിച്ചാണ് അയാൾ അസംബന്ധം പറഞ്ഞത്. എഡിജിപിയുടെ ഭാര്യയുടെ സഹോദരന്മാർ പണമുണ്ടാക്കുന്നു, എഡിജിപി കള്ളനാണ് എന്തും ചെയ്യാൻ മടിക്കാത്തവനാണ് എന്നൊക്കെ ഒരു എസ്പി പറയുന്നു. ആ എസ്പിയും സർവീസിൽ ഇരിക്കുകയാണ്. ഇതെന്തു പൊലീസാണ്? പൊലീസ് സേന ജനങ്ങളുടെ മുന്നിൽ നാണംകെട്ട ഇന്നത്തേതു പോലൊരു അവസ്ഥ ഇതിനു മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഇതു രണ്ടാം തവണയാണ് സ്വർണക്കടത്ത് ആരോപണം ഉണ്ടാകുന്നത്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും എന്താണ് സ്വർണത്തോടെ ഇത്ര ഭ്രമം? ഭരണകക്ഷി എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെങ്കിൽ അയാൾക്കെതിരെ നടപടിയെടുക്കണ്ടേ. അത് ഇല്ലാത്തപ്പോൾ അയാൾ ഉന്നയിച്ച ആരോപണം ശരിയാണ് എന്നല്ലേ. ആരോപണവിധേയരെ നിലനിർത്തിക്കൊണ്ടാണോ അന്വേഷണം നടത്തേണ്ടത്.

മുഖ്യമന്ത്രി പറഞ്ഞിട്ടാണോ മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തുന്നത്…? ഒരുപാട് പ്രിവിലേജുകൾ ഉള്ള എംഎൽഎ ആയതിനാലാണ് അൻവറിനെതിരെ റവന്യു ഉദ്യോഗസ്ഥരും കോടതിയും നടപടി ആവശ്യപ്പെട്ടിട്ടും സംരക്ഷിച്ചു നിർത്തിയതെന്ന് എം.ടി രമേശ്

കേരളത്തിലെ സിപിഎമ്മിനെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. സിപിഎം ബംഗാളിലേതു പോലെ കേരളത്തിൽ തകർന്നു പോകുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. തൃശൂർ പൂരം കലക്കിയതാണെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്. അതിൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. രണ്ടു ദിവസം ഒരു കമ്മിഷണർ അവിടെ അഴിഞ്ഞാടി എന്നാണ് പറയുന്നത്. എന്നിട്ട് മന്ത്രിമാരോ മുഖ്യമന്ത്രിമാരോ അനങ്ങിയില്ല. ഞങ്ങളുടെ ആരോപണം അടിവരയിടുകയാണ് ഇപ്പോൾ. എല്ലാ അഴിമതികളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണ്. ’’– വി.ഡി.സതീശൻ പറഞ്ഞു.

pathram desk 1:
Leave a Comment