ആലപ്പുഴ∙ എഡിജിപി അജിത് കുമാറിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് യു.പ്രതിഭ എംഎൽഎ. ‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്, പിന്തുണ’ എന്ന പോസ്റ്റിലൂടെയാണ് പ്രതിഭ തന്റെ പിന്തുണ അറിയിച്ചത്. ‘അൻവറിന്റെ സത്യസന്ധമായ വാക്കുകൾക്കാണ് എന്റെ പിന്തുണ’ എന്ന് യു.പ്രതിഭ പറഞ്ഞു. അൻവറിന്റെ ആരോപണങ്ങളിൽ സർക്കാർ പുകഞ്ഞുകൊണ്ടിരിക്കെ ആദ്യമായാണ് ഒരു ഭരണകക്ഷി എംഎൽഎ പ്രതികരണവുമായി രംഗത്തെത്തുന്നത്.
സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പുറത്താക്കിയ മുന്‍ എഐസിസി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെയും പ്രതിഭ പിന്തുണച്ചിട്ടുണ്ട്.
സുജിത്ത് ദാസ് എസ്പി കണ്ടെത്തിയ 100 കേസുകളിലെ സ്വർണം കടത്തിയവർക്ക് തന്നെ തിരികെ ലഭിച്ചു..!! അധികാരം ഇല്ലാതെ സ്വർണം ഉരുക്കിയത് തിരിച്ചടിയായി..!! എസ്പിയും പോലീസുകാരും കുടുങ്ങം… കേന്ദ്രം പണി തുടങ്ങി…..
ദരിദ്രരായതിനാല്‍ വീടിന് വാതിലുകൾ സ്ഥാപിച്ചില്ല..!!! അമ്മയ്ക്കരികിൽ ഉറങ്ങിയ കുഞ്ഞിനെ ചെന്നായ കടിച്ചു കൊണ്ടുപോയി കൊന്നു..!!! നരഭോജിയുടെ ആക്രമണത്തിൽ ഇതിനകം കൊല്ലപ്പെട്ടത് എട്ട് കുട്ടികളടക്കം ഒമ്പത് പേർ…
“സെക്കൻഡ് ഹാൻഡ് സ്കൂട്ടറിൽനിന്നും കോടീശ്വരനിലേക്കുള്ള ദൂരം ആണോ രാഷ്ട്രീയ പ്രവർത്തനം?. ഇത്തരക്കാർ എല്ലാം പുറത്തു വരണം. സ്വത്തു സമ്പാദിക്കാൻ രാഷ്ട്രീയത്തിൽ വരുന്നവരെ അടിച്ചു പുറത്താക്കണം. സപ്പോർട്ട് സിമി റോസ്’’ എന്നാണ് പോസ്റ്റ്.
അതേസമയം തെറ്റ് ആരു ചെയ്താലും വെള്ളം കുടിച്ചിരിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയതു പോലെ, ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ അതിനെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കുന്ന നിലപാടുണ്ടാകില്ല.
ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം… ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും…
പാർട്ടി സെക്രട്ടറി പറഞ്ഞതു പോലെ, തെറ്റ് ആര് പറഞ്ഞാലും തെറ്റിനോട് ഒരുതരത്തിലും സന്ധി ചെയ്യുന്ന നിലപാടല്ല ഇടതുപക്ഷം കൈക്കൊള്ളുക. ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെയുള്ള പി.കെ.അൻവർ എംഎൽഎയുടെ ആരോപണത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
‘‘കേരള പൊലീസ് സംവിധാനം ആകെ മോശമാണെന്ന് പറയാനാകില്ല. എൽഡിഎഫ് വരുംമുൻപ് കേരളത്തിലെ പൊലീസിന്റെ അവസ്ഥ എന്താണെന്ന് നമുക്കറിയാം. 2016ന് മുൻപ് വർഗീയ കലാപങ്ങൾക്ക് കക്ഷി ചേരുന്നവരായിരുന്നു കേരളത്തിലെ പൊലീസ്. പല പ്രവൃത്തികളിലും ഇടനിലക്കാരായി പൊലീസ് പ്രവർത്തിച്ചിട്ടുണ്ട്. എൽഡിഎഫ് വന്നശേഷം ജനകീയ പൊലീസിങ് സംവിധാനം നിലവിൽ വന്നു. പൊതു അംഗീകാരം പൊലീസിന് ലഭിച്ചു. തെറ്റിനെ ശരിയായ അർഥത്തിൽ വിലയിരുത്തി നല്ല നിലയിലുള്ള നിലപാട് സർക്കാർ സ്വീകരിക്കും.’’ – മന്ത്രി റിയാസ് പറഞ്ഞു.
Leave a Comment