ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ 60 ദിവസം…!! നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കും..!!! മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമ ‘മാർക്കോ’ വരുന്നു…

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കുന്ന മാർക്കോയുടെ ഷൂട്ടിംഗ് പൂർത്തിയായി, മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമ എന്ന പ്രത്യേകതയോട് കൂടിയാണ് ചിത്രം എത്തുന്നത്, 100 ദിവസം നീണ്ടുനിന്ന ഷെഡ്യൂളിൽ 60 ദിവസത്തോളം മാത്രം ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ വേണ്ടി വന്നു കലയ്കിങ്സണ്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍,വിവിധതരം വ്യവസായ മേഖലകളിൽ മുഖമുദ്ര പതിപ്പിച്ച ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

വ്യവസായ മേഖലയിൽ അതികായന്മാരായ ക്യൂബ്സ് ഇന്റർനാഷണൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ. മാർക്കോക്ക് പുറമെ മറ്റ് വമ്പൻ പ്രോജക്ടുകളും ക്യൂബ്സിന്റെ ലിസ്റ്റിൽ ഉണ്ട്. തന്റെ ആദ്യ സിനിമ തന്നെ ഇത്രയും വലിയ ബഡ്ജറ്റിൽ ഒരുക്കാൻ കാണിച്ച ധൈര്യത്തിന് പ്രത്യേക കൈയ്യടികൾ അർഹിക്കുന്നു, മലയാളത്തിലെഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസറും കൂടെ ആയി മാറിയിരിക്കുന്നു മാർക്കോയിലൂടെ ഷെരീഫ്, ഇനിയും ധാരാളം വലിയ ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ ബാനറിൽ മലയാളത്തിൽ വരാനിരിക്കുന്നത്
ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചിരുന്നു-

എനിക്ക് ഫോട്ടോകൾ അയച്ചിട്ടില്ല…!! ‘ എന്നെയും രഞ്ജിത്തിനെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം… പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് രേവതി

സുരേഷ് ഗോപി തൃശൂരിൽ ജയിച്ചത് പോലീസ് കലക്കലിലൂടെ…!! അവന്മാരൊക്കെ കമ്മികളാണ് സാറേ.!!” “തൃശ്ശൂർ പൂരം കലക്കി” ബിജെപിക്ക്‌ വഴി വെട്ടി കൊടുത്തതാര്? പി.വി. അൻവറിൻ്റെ വെളിപ്പെടുത്തലുകൾ…

“മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ട് ആയിരിക്കും. നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്‍റും ബ്രൂട്ടലുമായിരിക്കും അത്. റിലീസിന് മുന്‍പ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകള്‍ ​ഗൗരവത്തില്‍ എടുക്കാം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്ക്രീനില്‍ കാണാന്‍ പോവുന്നത്”.മലയാളത്തിലെ ആക്ഷന്‍ സിനിമകളെ പുനര്‍ നിര്‍വചിക്കുമെന്ന് അണിയറക്കാര്‍ ആകാശപ്പെടുന്നു.

ഒപ്പം കിടക്കാൻ ഭാര്യ സമ്മതിക്കുന്നില്ല, മറ്റൊരു മുറിയിൽ കിടക്കാൻ നിർബന്ധിക്കുന്നു..!!! ഒരുമിച്ച് കിടന്നാൽ ജീവനൊടുക്കുമെന്ന് ഭാര്യ..!! കോടതി ഇടപെട്ട് തീരുമാനത്തിലെത്തി

മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നു..!! പരാജയമായതുകൊണ്ടാണ് രാജിവച്ചത്…!! മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ

ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ ഹിറ്റായ ‘കെ ജി എഫ്’ ചിത്രത്തിന്റെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോ’യിൽ സംഗീതം ഒരുക്കുന്നത് എന്ന വലിയ പ്രത്യേകതയും സിനിമക്ക് ഡിമാൻഡ് കൂട്ടുന്നുണ്ട്. രവി ബസ്രുർ ആദ്യമായി സംഗീത സംവിധാനം ഒരുക്കുന്ന മലയാളസിനിമയാണ് മാർക്കോ
സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , ടർബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. കലാസംവിധാനം – സുനിൽ ദാസ്.
മേക്കപ്പ് – സുധി സുരേന്ദ്രൻ. കോസ്റ്റ്യും – ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ബിനു മണമ്പൂർ. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

pathram desk 1:
Related Post
Leave a Comment