സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. രഞ്ജിത്തിനെയും എന്നെയും ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്ക് അറിയാം. എന്നാൽ ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതൽ പ്രതികരിക്കേണ്ട ആവശ്യവുമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ രേവതി പറഞ്ഞു.
‘രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം. ഇപ്പോൾ ആരോപിക്കപ്പെടുന്ന ഫോട്ടോകൾ എനിക്ക് ലഭിച്ചിട്ടില്ല, അതിനാൽ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല’ എന്നായിരുന്നു രേവതിയുടെ മറുപടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണവുമായി ബംഗാളി നടിയും ഒരു സിനിമ പ്രവർത്തകനും രംഗത്ത് വന്നിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി.
തന്നെ വിവസ്ത്രനാക്കിയ ശേഷം തന്റെ നഗ്നചിത്രങ്ങൾ രഞ്ജിത്ത് എടുത്തുവെന്നും, ഇത് കാമുകിക്ക് അയച്ചുകൊടുക്കുമെന്നും രഞ്ജിത്ത് പറഞ്ഞിരുന്നുവെന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ റൂമിൽ എത്തിയപ്പോൾ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ എടുത്തിട്ട് ആർക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോൾ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു.
“സംവിധായകൻ രഞ്ജിത്ത് അദ്ദേഹത്തിന്റെ റൂമിൽ ചെന്ന എന്നോട് നഗ്നനായി നിൽക്കാൻ പറഞ്ഞ സമയത്ത് അദ്ദേഹം ഒരു നടിയുമായി സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ആ നടിയുടെ പേര് ഞാൻ വെളിപ്പെടുത്തിയിട്ടുണ്ട്, അത് രേവതി ആണ്. നടി രേവതി ആണ് അത് എന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്. രേവതിയും രഞ്ജിത്തും തമ്മിൽ ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. രഞ്ജിത്ത് എന്റെ ഫോട്ടോ എടുത്തിട്ട് അവർക്ക് അയച്ചുകൊടുത്തു.” എന്നതായിരുന്നു യുവാവിൻ്റെ വെളിപ്പെടുത്തൽ.
ഒരാളെ സമൂഹത്തിനു മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ല ഈ വെളിപ്പെടുത്തലുകളെന്ന് രേവതി പറഞ്ഞു. അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്നതിനുള്ള വലിയ പോരാട്ടമാണ്. സിനിമയിലെ ചർച്ചകൾ തീർച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. ഈഗോ മാറ്റി വച്ച് ചർച്ചകൾ തയാറാകണമെന്നും രേവതി ആവശ്യപ്പെട്ടു.
മറുപടി പറഞ്ഞിട്ട് വേണമായിരുന്നു രാജി തീരുമാനിക്കാൻ…!!! ഉത്തരം നൽകാൻ അമ്മ ഭാരവാഹികൾ ബാധ്യസ്ഥരാണ്… നിഖല വിമലിൻ്റെ പ്രതികരണം…
“മലയാളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറും മീടൂ വെളിപ്പെടുത്തലുകൾ അല്ല. അതിനപ്പുറത്തേക്ക് ഇത് വളർന്നു കഴിഞ്ഞു. ഇത് ഇതിൽത്തന്നെ അവസാനിക്കാതെ ഇരിക്കാനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നൽകുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകുതി ലൈംഗികചൂഷണങ്ങളെക്കുറിച്ചാണെങ്കിലും മറു പകുതി ഇൻഡസ്ട്രിയിലെ മറ്റു പ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. അതും ലൈംഗികചൂഷണം ചർച്ച ചെയ്യപ്പെടുന്നതു പോലെ ഗൗരവകരമായ വിഷയമാണ്,” രേവതി പറയുന്നു.
“ഈ മൂവ്മെന്റ് സ്വന്തമായ ഗതിവേഗം കണ്ടെത്തിക്കഴിഞ്ഞു. അത് അപ്രതീക്ഷിതമായിരുന്നു. കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവർക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകൾക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ടു മുതലെ നാം കണ്ടുവരുന്നതാണ്. അതും ഇവിടെ തുടങ്ങിക്കഴിഞ്ഞു. മറ്റുള്ളവരെ സമൂഹത്തിനു മുന്നിൽ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് ഈ പോരാട്ടം. സിനിമയിലെ ഈ ചർച്ചകൾ തീർച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. സമൂഹത്തിന്റെ മൊത്തത്തിലുള്ള സമീപനത്തെയും സ്വാധീനിക്കിക്കാൻ ഈ സംഭവങ്ങൾക്ക് കഴിയും. അതുകൊണ്ട്, ഇത് വളരെ പ്രധാനപ്പെട്ട ഒരു മൂവ്മെന്റ് ആണ്,” രേവതി ചൂണ്ടിക്കാട്ടി.
Leave a Comment