ബ്ലെസ്സിയുടെ പേരിലും സന്ദേശങ്ങള്‍ വന്നതായി നടിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: അഭിനയിച്ച സിനിമയെ കുറിച്ച് പറയുന്നതിനായിരിക്കണം മാധ്യമങ്ങളെ അഭിസംബോധന ചെയ്യേണ്ടി വരികയെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതല്ല സംഭവിച്ചത്, അനുഭവിച്ച കാര്യങ്ങളാണ് താന്‍ വെളിപ്പെടുത്തുന്നതെന്നും ജയസൂര്യക്കെതിരെ പരാതി നല്‍കിയ നടി. പബ്ലിക് സ്റ്റണ്ടിന് വേണ്ടിയല്ല വന്നതെന്നും പറഞ്ഞു. അക്രമം നേരിട്ടെങ്കില്‍ ഉറപ്പായും അത് പറയണം. ഒരു സൂപ്പര്‍താരത്തെ ഇതില്‍ ഉള്‍പ്പെടുത്തിയെന്ന വിമര്‍ശനം തനിക്കെതിരെ ഉയര്‍ന്നു. താന്‍ അനുഭവിച്ച കാര്യങ്ങളാണ് പറയുന്നത്. 2013ല്‍ റിലീസ് ചെയ്ത സിനിമയില്‍ നിന്നാണ് തനിക്ക് മോശം അനുഭവം നേരിട്ടതെന്നും പരാതിക്കാരി പറഞ്ഞു.

‘ലൊക്കേഷന്‍ പന്നിവളര്‍ത്തല്‍ കേന്ദ്രമാണ്. രമ്യാ നമ്പീശന്‍ ആയിരുന്നു സിനിമയിലെ നായിക. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് സാധാരണ പരിഗണന കിട്ടാറില്ല. ജൂനിയര്‍ ആര്‍ടിസ്റ്റുകളെ പുച്ഛമാണ്. ജയസൂര്യയെ സംവിധായകന്‍ പരിചയപ്പെടുത്തി. അദ്ദേഹം ഹായ് തന്നു. ശേഷം മേക്കപ്പ് ചെയ്ത് തിരിച്ചുവരുമ്പോഴാണ് ജയസൂര്യ അപമര്യാദയായി പെരുമാറിയത്. വാഷ്റൂമില്‍ പോയി വരുമ്പോള്‍ അപ്രതീക്ഷിതമായി ഒരാള്‍ എന്ന് ഹോള്‍ഡ് ചെയ്യുകയായിരുന്നു. നോക്കിയപ്പോഴാണ് വലിയ നടനാണ്. അതിനെക്കുറിച്ച് ഞാന്‍ നേരത്തെ സംസാരിച്ചിരുന്നു. അപ്രതീക്ഷിതമായതിനാല്‍ ഞാന്‍ പേടിച്ചുപോയി. കരഞ്ഞു. അയ്യോ എന്ന് പറഞ്ഞ് തള്ളിമാറ്റി. ഇത് ശരിയായില്ലെന്ന് ഞാന്‍ പറഞ്ഞു. എന്റെ കണ്‍സെന്റ് ഇല്ലാതെ എന്റെ ശരീരത്തില്‍ സ്പര്‍ശിക്കരുതെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ അദ്ദേഹം സോറി പറഞ്ഞു. ഈ ഡ്രസും നിങ്ങളുടെ സ്വഭാവവും ഇഷ്ടമാണെന്ന് പറഞ്ഞു.

ഇതാരും കണ്ടിട്ടില്ല ഇത് വിഷയമാക്കുമോ എന്ന് ജയസൂര്യ എന്നോട് ചോദിച്ചു. കണ്ണീര് തുടച്ച് പോയി മേക്കപ്പിട്ട് വാ എന്ന് ജയസൂര്യ പറഞ്ഞു. എന്റെ ഭര്‍ത്താവിനോടും അടുത്ത സുഹൃത്തിനോടും തന്റെ ഈ അനുഭവം പറഞ്ഞിരുന്നു. ജയസൂര്യയുമായി ഇപ്പോഴും നല്ല ബന്ധമാണ്. പിന്നീട് ഒരിക്കലും എന്നെ അദ്ദേഹം ബുദ്ധിമുട്ടിച്ചിട്ടില്ല. പാവങ്ങളെ സഹായിക്കുന്നതിന് ജയസൂര്യ സഹായിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ജയസൂര്യയോട് ബഹുമാനമുണ്ട്.

പിന്നീട് താന്‍ സെറ്റില്‍ പോകുമ്പോള്‍ ഒരു സ്റ്റാഫിനെ കൂടി കൂട്ടിക്കൊണ്ടാണ് പോകുന്നത്. ഒരു ധൈര്യത്തിന് വേണ്ടിയാണ് താന്‍ അങ്ങനെ സ്റ്റാഫിനെ കൊണ്ടുപോകുന്നത്. സോഷ്യല്‍ വര്‍ക്കുമായി ബന്ധപ്പെട്ട വേദികളില്‍ ജയസൂര്യയെ കണ്ടിട്ടുണ്ട്. അങ്ങനെയുള്ള വേദികളില്‍ ഒരുമിച്ച് ഫോട്ടോ എടുത്തിട്ടുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്താല്‍ അഭിനന്ദിക്കറുമുണ്ട്

താന്‍ റേപ്പ് ചെയ്യപ്പെട്ടിട്ടില്ല. തന്റെ അനുമതിയില്ലാതെ സ്പര്‍ശിച്ചു എന്നതാണ് തെറ്റ്. സാമ്പത്തികമായി വഞ്ചിക്കപ്പെട്ടിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബ്ലെസ്സി സാറിന്റെ പേര് വെച്ചാണ് സന്ദേശങ്ങള്‍ വന്നത്. ഗുരു എന്ന പേരിലാണ് വ്യാജ സന്ദേശം വന്നത്. ബ്ലെസ്സി എന്ന് താന്‍ വിശ്വസിച്ചു. തട്ടിപ്പ് ആണെന്ന് പിന്നീട് തനിക്ക് മനസ്സിലായി. കടം വാങ്ങി താന്‍ സര്‍ജറി ചെയ്തു. മമ്മൂക്കയുടെ നായിക എന്നാണ് താന്‍ വിശ്വസിച്ചിരുന്നത്. ശരീരഭാരം കുറയ്ക്കാന്‍ വേണ്ടിയാണ് സര്‍ജറി ചെയ്തത്. മമ്മൂക്കയുടെ ഒരു പ്രൊജക്റ്റ് നടക്കുന്നില്ലെന്ന് ബ്ലെസ്സി പിന്നീട് തന്നോട് നേരിട്ട് പറഞ്ഞു. ശരീരത്തിന് ഏറ്റതിനേക്കാള്‍ വേദന മനസ്സിന് ഉണ്ടായി. നന്നായി പറ്റിക്കപ്പെട്ടു. മമ്മൂട്ടിയോ ബ്ലെസ്സിയോ ഇതൊന്നും അറിഞ്ഞിട്ടു പോലുമില്ലായിരുന്നു. തന്നെ പറ്റിച്ചയാള്‍ ചെറിയ മീനല്ല. പ്രതികള്‍ വലിയ സ്ഥാനത്ത് ഉള്ളവരായിരിക്കും. അത് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാന്‍ വൈകിയതെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു

pathram desk 1:
Related Post
Leave a Comment