പത്തു വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തം വരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ലഭിക്കാം..!!! സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി… ഭീഷണിപ്പെടുത്തലിന് വേറെയും…

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. 2016 തലസ്ഥാനത്തെ ഹോട്ടലിൽവച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.

നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം. ‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’–നടി പറഞ്ഞു. 2019 ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ട‌പ്പെടാനില്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.

ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകളാണ് സരിതയുമായുള്ള അഭിമുഖത്തിലുള്ളത്.. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ ഇനിയും വളരാന്‍ അനുവദിക്കരുത്..!! രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്…!!

അനുഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ രൂക്ഷമായി അനുഭവിച്ചിട്ടില്ലെന്ന് അനന്യ..!! അമ്മ ഭാരവാഹിത്വത്തിൽനിന്ന് 4 പേർ രാജിവച്ചിട്ടില്ലെന്ന്… മര്യാദ പ്രകാരമാണ് ഒപ്പം നിന്നതെന്ന് വിനു മോഹൻ

പൃഥ്വിരാജിനെ കുറിച്ച് ഞാൻ എന്തെങ്കിലും പറയുകയാണെങ്കിൽ പച്ചയ്ക്ക് പറയേണ്ടിവരുമെന്ന് ധർമജൻ..!!! ലാലേട്ടൻ മാറുകയാണ് എങ്കിൽ കുഞ്ചാക്കോ ബോബൻ ആയിരിക്കണം അമ്മയുടെ പ്രസിഡൻറ്

376 വകുപ്പ് അനുസരിച്ച് ബലാൽസംഗത്തിന് പത്തു വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടുവർഷംവരെ തടവോ പിഴയോ രണ്ടുകൂടിയ ശിക്ഷയോ ലഭിക്കും.

സ്ത്രീകൾ എല്ലാം കിടന്നു കൊടുത്തിട്ടാണ് സിനിമയിൽ നിലനിൽക്കുന്നതെന്ന് കേട്ടപ്പോ വേദനിച്ചു: നടി കൃഷ്ണപ്രഭ, സിനിമയിൽ നല്ല കരിയർ ഉണ്ടാക്കിയ നടിമാരെ പോലും മോശമായി ചിത്രീകരിക്കുന്ന പ്രവണത

‘അമ്മ’യെ നശിപ്പിക്കാനായിട്ട് കുറേ ആളുകൾ കുറേ നാളുകളായി ആഗ്രഹിച്ചിരുന്നു… അവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്..; മൂന്നു പേരിൽ നിന്നായി ഒന്നരലക്ഷം രൂപ വാങ്ങിച്ച് തുടങ്ങിയ പ്രസ്ഥാനമാണ് ‘അമ്മ’ ..!! മന്ത്രി ഗണേഷ് കുമാർ

pathram desk 1:
Related Post
Leave a Comment