‘അമ്മ’യെ നശിപ്പിക്കാനായിട്ട് കുറേ ആളുകൾ കുറേ നാളുകളായി ആഗ്രഹിച്ചിരുന്നു… അവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്..; മൂന്നു പേരിൽ നിന്നായി ഒന്നരലക്ഷം രൂപ വാങ്ങിച്ച് തുടങ്ങിയ പ്രസ്ഥാനമാണ് ‘അമ്മ’ ..!! മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്നെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ നയിക്കാൻ ആർക്കും കഴിയില്ല. അമ്മയെ തകർത്തവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്നെന്നും ഗണേഷ് കുമാർ പറഞ്ഞു.

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം.., സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണമെന്നും ആനി രാജ

‘‘സുരേഷ് ഗോപിയുടെ കൈയ്യിൽ നിന്ന് 50,000 രൂപ, മോഹൻ ലാലിന്റെ കൈയ്യിൽ നിന്നും 50,000 രൂപ, മമ്മൂട്ടിയുടെ കൈയ്യിൽ നിന്നും 50,000 രൂപ. ഈ മൂന്നു പേരിൽ നിന്നുമായി ഒന്നരലക്ഷം രൂപ വാങ്ങിച്ച് തുടങ്ങിയ അമ്മയെന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണ് ഇന്ന്. അമ്മയെ നശിപ്പിക്കാനായിട്ട് കുറേ ആളുകൾ കുറേ നാളുകളായി ആഗ്രഹിച്ചിരുന്നു. അവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്. പക്ഷേ നമ്മളെ സംബന്ധിച്ച് ദുഃഖമാണ്. 130 പേർക്ക് മാസം അയ്യായിരം രൂപ കൈനീട്ടം കൊടുക്കുന്ന സംഘടനയാണ്. അവർക്ക് മാസം മരുന്ന് വാങ്ങാനാണ് ആ പണം. അവരെ കൂടി തകർത്തിരിക്കുകയാണ്’’ – ഗണേഷ് കുമാർ പറഞ്ഞു.

രാജിവയ്ക്കും മുൻപ് മോഹൻലാൽ മമ്മൂട്ടിയെ വിളിച്ചു..!! ചിലർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു…, തലപ്പത്തേക്ക് കൂടുതൽ വനിതകൾ എത്തിയേക്കും… നിലവിലുള്ള ആരും ഇനി ഭാരവാഹിയാകില്ല

വാതിലിൽ മുട്ടാത്തവരുടെ ലിസ്റ്റ് പുറത്തുവിടുന്നതാണ് നല്ലത്… അതാകുമ്പോൾ ഒരു പേജിൽ ഒതുങ്ങും..!!! പരിഹസിച്ച് കെ. മുരളീധരൻ..!!! മുകേഷ് ഇപ്പോള്‍ രാജിവെച്ചാല്‍ മൂന്ന് സ്ഥലങ്ങളില്‍ ഒരേസമയം ഉപതിരഞ്ഞെടുപ്പ് നടത്താം

അമ്മ നശിച്ച് കാണണമെന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം. താൻ ഉൾപ്പെടെയുള്ളവർ കൈയ്യിൽ നിന്ന് കാശ് എടുത്താണ് ഈ സംഘടന പടുത്തുയർത്തിയത്. കഴിഞ്ഞ നാലു വർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. ഏറെ ഹൃദയ വേദന തോന്നിയ നിമിഷമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment