മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 6 ലക്ഷം, അംഗവൈകല്യം ബാധിച്ചവര്‍ക്കു 75,000 ; വാടകവീടുകളിൽ താമസിക്കുന്നവർക്ക് 6000 രൂപ ..!! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിൽപെട്ടവർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 6 ലക്ഷം രൂപ നല്‍കും. മന്ത്രിസഭാ യോഗത്തിലാണു ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്. 70 ശതമാനം അംഗവൈകല്യം ബാധിച്ചവര്‍ക്കു 75,000 രൂപ നല്‍കും. കാണാതാവരുടെ ആശ്രിതര്‍ക്കു പൊലീസ് നടപടി പൂര്‍ത്തിയാക്കി സഹായധനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാഫിര്‍ വിവാദം: സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തു..? കെ.കെ.ലതികയ്ക്കെതിരേ കെ.കെ. ശൈലജ…!! കാന്തപുരത്തിന്റെ പേരിൽ വന്ന പ്രചാരണവും അന്വേഷിക്കണം

മൃതദേഹത്തിൽ വസ്ത്രമുണ്ടായിരുന്നില്ല. കാലുകൾ 90 ഡിഗ്രി അകന്ന് ഇടുപ്പെല്ല് തകർന്ന നിലയിൽ..!! എന്നിട്ടും മകൾ ആത്മഹത്യ ചെയ്തു, പെട്ടെന്നു വരണമെന്നാണ് നെഞ്ചുരോഗ വിഭാഗം അസിസ്റ്റന്റ് സൂപ്രണ്ട് വിളിച്ച് പറഞ്ഞത്..!!

കണ്ടെടുത്ത പാർട്സുകൾ ഒന്നും അർജുൻ്റെ ലോറിയുടേതല്ല..!!! ഭാരത് ബെൻസ് കമ്പനി ലോറിയോടൊപ്പം ഷോറൂമിൽനിന്ന് ഈ പാർട്സ് നൽകുന്നില്ല…!!

40 മുതൽ 60 ശതമാനം വരെ വൈകല്യമുണ്ടായവർക്കും ഗുരുതരമായി പരുക്കേറ്റവർക്കും 50,000 രൂപയും നൽകും. സാധാരണയായി ലഭിക്കുന്ന നഷ്ടപരിഹാരത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു ലഭിക്കുന്ന തുകയാണിത്.

താല്‍ക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി വാടകവീടുകളിലേക്കു മാറുന്നവര്‍ക്കു പ്രതിമാസ വാടകയായി 6000 രൂപ നല്‍കും. ബന്ധുവീടുകളിലേക്കു മാറുന്നവർക്കും ഈ തുക ലഭിക്കും. ദുരന്തബാധിതർക്കു സൗജന്യതാമസം ഒരുക്കുകയാണു സർക്കാർ ലക്ഷ്യം. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അത് വീണ്ടെടുക്കുന്നതിനായി സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

pathram desk 1:
Leave a Comment