ഇതിൽ അത്യാഹ്ളാദം ഒന്നുമില്ല..!! ഇത് ചെയ്തിട്ടില്ല,ചെയ്യിപ്പിച്ചിട്ടുമില്ല, അന്നേ പറഞ്ഞതാണ്…!! പോലീസ് സ്ലോ മോഷനിൽ ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്: ഷാഫി പറമ്പിൽ

വടകര: കാഫിർ പ്രയോഗത്തിലെ സത്യാവസ്ഥ ഇപ്പോൾ വ്യക്തമായമെന്ന് ഷാഫി പറമ്പിൽ എംപി. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇത് ചെയ്തിട്ടില്ല,ചെയ്യിപ്പിച്ചിട്ടുമില്ല അന്നേ പറഞ്ഞതാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുക എന്ന രീതിയാണ് സിപിഐഎം നടത്തി പോരുന്നതെന്ന് ഷാഫി വിമർശിച്ചു.

പ്രമുഖ നേതാക്കൾ വരെ ഇതെടുത്ത് തനിക്കെതിരെ ഉപയോഗിച്ചെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വാശിയെറിയ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഘട്ടം ആയപ്പോഴാണ് ഇത് പുറത്തെടുത്തത് തനിക്ക് ഇതിൽ അത്യാഹ്ളാദം ഒന്നുമില്ല. എനിക്ക് ഇത് നേരത്തെ തന്നെ മനസിലായതാണെന്ന് ഷാഫി പറഞ്ഞു. പോരാളിമാരുടെ പങ്ക് പുറത്ത് വന്നതിൽ സന്തോഷം ഉണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

കാഫിര്‍ വിവാദം: സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തു..? കെ.കെ.ലതികയ്ക്കെതിരേ കെ.കെ. ശൈലജ…!! കാന്തപുരത്തിന്റെ പേരിൽ വന്ന പ്രചാരണവും അന്വേഷിക്കണം

ഈ പ്രയോഗം പടച്ചുവിട്ടവരെ ഇപ്പോൾ പാർട്ടി തള്ളി പറയുന്നുണ്ട്. പക്ഷേ ഇവരുടെ പോസ്റ്റുകൾ പ്രമുഖർ അടക്കം ഷെയർ ചെയ്ത് പ്രചരിപ്പിച്ചതാണ്. വേറെ ഏതെങ്കിലും പാർട്ടിയിലെ ആളുകൾ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നോ പോലീസ് ഡീൽ ചെയ്യുകയെന്ന് ഷാഫി ചോദിച്ചു. പോലീസ് സ്ലോ മോഷനിൽ ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും എന്തുകൊണ്ടാണ് സിപിഐഎം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തതെന്നും ഷാഫി ചോദിച്ചു.

കണ്ടെടുത്ത പാർട്സുകൾ ഒന്നും അർജുൻ്റെ ലോറിയുടേതല്ല..!!! ഭാരത് ബെൻസ് കമ്പനി ലോറിയോടൊപ്പം ഷോറൂമിൽനിന്ന് ഈ പാർട്സ് നൽകുന്നില്ല…!!

കൂടുതൽ പാർട്സുകൾ കണ്ടെടുക്കുന്നു: അർജുന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു, ഹെലികോപ്റ്റർ എത്തും

തിരുവനന്തപുരത്ത് കനത്ത മഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്..!! കാറ്റിനും മണ്ണിടിച്ചിലിനും സാധ്യത; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

മകൾ യുവാവിനൊപ്പം ഒളിച്ചോടിയതിന് അച്ഛനും ബന്ധുക്കളും ചേർന്ന് യുവാവിൻ്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു

വീട്ടിൽ പ്രസവിച്ചു, വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി, ആൺസുഹൃത്തിന് കൈമാറിയ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി

തിരഞ്ഞെടുപ്പ് സമയത്ത് ഇത് ഉപയോഗിച്ചവർ ഉണ്ട്. എംഎൽഎ ഉൾപ്പടെയുള്ള ആളുകൾ അവരുടെ ഫേസ്ബുക്കിൽ ഇത് പങ്കുവെച്ചുവെന്ന് ഷാഫി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനിടെ വടകരയിൽ വലിയ വിവാദമായി മാറിയ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. റെഡ് എൻകൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പിലാണ് ഈ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ഹൈക്കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. റെഡ് ബറ്റാലിയൻ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിർ’ വ്യാജ സ്‌ക്രീൻ ഷോട്ട് ലഭിച്ചു. പോരാളി ഷാജി ഫേസ്ബുക് പേജിന്റെ ഉടമ വഹാബാണ് വ്യാജ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തത്.

റെഡ് എൻകൌണ്ടർ, റെഡ് ബെറ്റാലിയൻ, പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടിങ്ങിയ ഇടത് അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത്. ഏറ്റവും ആദ്യം പോസ്റ്റ് ചെയ്തത് റെഡ് എൻകൌണ്ടർ ആണെന്നും പോലീസ് കണ്ടെത്തി. ഇതിന്റെ അഡ്മിൻ റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്തെങ്കിലും ഉറവിടം അറിയില്ലെന്നായിരുന്നു മറുപടി.

പിന്നാലെ പോസ്റ്റ് ചെയ്തത് പോരാളിഷാജിയാണ്. ഇതിന്റെ അഡ്മിൻ വഹാബിനെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും ഉറവിടം കണ്ടെത്താനായില്ല. ഇതിനു പുറമേ, വിവിധ ഇടത് പേജുകളുടെ അഡ്മിൻമാരായ മനീഷ്, അമൽ റാം എന്നിവരേയും ചോദ്യം ചെയ്തു. എല്ലാവരുടേയും മൊബൈൽ ഫോണുകൾ വിദഗ്ദ പരിശോധനക്ക് അയച്ചെന്നും ഇതിന്റെ ഫലം വന്നാലെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. വിവാദത്തിൽ മെറ്റ കമ്പനിയെ പ്രതി ചേർത്ത് കേസെടുത്തതായും പൊലീസ് വ്യക്തമാക്കി. വിവരങ്ങൾ കൈമാറാത്തതിനാണ് നടപടി.

KK Shailaja Condemns Sharing of “Kafir” Screenshot…

pathram desk 1:
Leave a Comment