യുവതാരനിരയെ അണിനിരത്തി ഇറങ്ങുന്ന പട്ടം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

കൊച്ചി: ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയയായ ലച്ചു എന്ന ജൂഹി റുസ്ഥഗി പ്രധാന വേഷത്തിൽ അഭിനയിച്ച പട്ടം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. രജീഷ് വി രാജ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ ആണ്.സംവിധായകൻ തന്നെ വരികൾ എഴുതി അഞ്ചു ജോസഫ് പാടിയ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ് റിലീസ് ചെയ്ത ഗാനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

ബിഗ്സോണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജസീം റഷീദ് ആണ് പട്ടം നിർമിച്ചത്. ഒരുകൂട്ടം പുതുമുഖങ്ങളുമായി എത്തിയ പട്ടത്തിൽ ജയൻ ചേർത്തല, ബാലാജി ശർമ, ശ്രീകുമാർ, ബിനീഷ് ബാസ്റ്റിൻ, ജൂഹി റുസ്തഗി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. പുതുമുഖം ചിറ്റു എബ്രഹാം ആണ് ചിത്രത്തിന്റെ നായകൻ. തിരക്കഥ കവിത വിശ്വനാഥ് ക്യാമറ വിപിൻ രാജ്, എഡിറ്റിംഗ് അഖിൽരാജ്. പ്രൊഡക്ഷൻ കൺട്രോളർ ക്ലമെന്റ് കുട്ടൻ, മേക്കപ്പ് രഞ്ജിത്ത്, ആർട്ട്‌ റനീഷ് പയ്യോളി. ഉണ്ണിമേനോൻ, വിഥുപ്രതാപ്, ആൻസി സജീവ്, പവിത്ര മോഹൻ, അനാമിക എന്നിവരാണ് മറ്റു ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.പട്ടം കൃപാനിധി സിനിമാസ് ഓഗസ്റ്റ് 30ന് തീയേറ്ററുകളിൽ എത്തിക്കും.പി ആർ ഒ എം കെ ഷെജിൻ.

pathram desk 2:
Related Post
Leave a Comment