ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെലോ; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ജാഗ്രതാ മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെലോ അലർട്ടുമാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്.

ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ദുരന്ത സാധ്യത മേഖലയിലുള്ളവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് നിർദേശം. തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. തെക്കൻ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മരിച്ചാൽ തുക ചോദിച്ച് ആരും വരില്ലെന്ന് മനസ്സിലാക്കി; 80 ലക്ഷം നിക്ഷേപിച്ചതിൽ 40 ലക്ഷം വനിതാ ബാങ്ക് മാനേജർ തട്ടിയെടുത്തു; വയോധികനെ കാറിടിച്ച് കൊലപ്പെടുത്തി; ഒടുവിൽ കുടുങ്ങിയതിങ്ങനെ…

മയിൽ കറി പരമ്പരാഗത രീതിയിൽ എങ്ങനെ ഉണ്ടാക്കാം..!!! വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ

ഹിന്ദുക്കൾ അല്ലാത്തവരെ ദേവസ്വം ബോർഡിൽ ഉൾപ്പെടുത്തുമോ എന്ന് വേണുഗോപാൽ; ഐക്യം തകർക്കുമെന്ന് സിപിഎം; ഒരു മതവിഭാ​ഗത്തിന്റെ സ്വാതന്ത്ര്യത്തെ മാത്രം എതിർക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി; വഖഫ് ഭേദ​ഗതി ബിൽ ലോക്സഭയിൽ

pathram desk 1:
Related Post
Leave a Comment