കള്ളപ്പണക്കേസിൽ പ്രതിയാണെന്ന് വ്യാജരേഖ കാണിച്ചു.., സിബിഐ ആണെന്ന് പറഞ്ഞ് ഗീവർഗീസ് മാർ കൂറിലോസിൽ നിന്ന് വീഡിയോ കോൾ ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തു

കൊച്ചി: യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഓൺലൈൻ തട്ടിപ്പിനിരയായെന്ന് പരാതി. 15 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായാണ് പരാതി നൽകിയിരിക്കുന്നത്. സിബിഐയിൽ നിന്നാണെന്നു പറ‌ഞ്ഞു കഴിഞ്ഞ ദിവസം മാർ കൂറിലോസിന് ഒരു വിഡിയോ കോൾ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയൽ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മാർ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞു വ്യാജരേഖകൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പത്തനംതിട്ട കീഴ്വായ്പൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു.

ഹൃദയ വിശാലതയ്ക്ക് നന്ദി പറഞ്ഞ് മന്ത്രി..!!! കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല; മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ ബന്ധുക്കളുടെ സംരക്ഷണത്തിൽ

മുംബൈയിലെ ബാങ്കിൽ മാർ കൂറിലോസിന്റെ പേരിൽ അക്കൗണ്ടുണ്ടെന്നും ഇതിൽനിന്നു കള്ളപ്പണ ഇടപാടുകൾ നടന്നെന്നും പ്രതി 2 മൊബൈൽ നമ്പരുകളിൽനിന്നു വിളിച്ചു തെറ്റിദ്ധരിപ്പിച്ചു. ഓൺലൈൻ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. ഈ മാസം രണ്ടിനായിരുന്നു സംഭവം. സ്വന്തം അക്കൗണ്ടിൽ നിന്നും സുഹൃത്തിൻറെ അക്കൗണ്ടിൽ നിന്നുമായി 15,01,186 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

സന്തോഷത്തിന് ഒരു ദിവസത്തെ ആയുസ്സ് മാത്രം…!! വിനേഷിൻ്റെ നേട്ടം കേന്ദ്ര സർക്കാരിനുള്ള മറുപടിയായി വ്യാഖ്യാനിച്ചു..!!! പിന്നാലെ അയോഗ്യത..; ചാംപ്യൻമാരുടെ ചാംപ്യനെന്ന് പ്രധാനമന്ത്രി

കേസിൽനിന്ന് ഒഴിവാക്കാനെന്ന പേരിൽ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഡൽഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്. ഇതോടെ ഗീവർഗീസ് മാർ കൂറിലോസ് 15,01,186 രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടെന്നു കാണിച്ച് കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിലും തുടർന്ന് സൈബർ സെല്ലിലും പരാതി നൽകി.

ദയ അർഹിക്കുന്നില്ല..!! ശിക്ഷ സമൂഹത്തിന് പാഠമാകണം..!! ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച അയൽവാസിയായ പ്രതിക്ക് കടുത്തശിക്ഷ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7