വെറും 100 ഗ്രാം തൂക്കം കൂടി..!! ഇന്ത്യയ്ക്ക് വൻ തിരിച്ചടി, ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമാകും

പാരിസ്: ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കും. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണിത്. ഇന്ന് കലാശപ്പോരിൽ മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി.

അനുവദനീയമായതിലും 100 ഗ്രാം തൂക്കം കൂടുതലുള്ള സാഹചര്യത്തിലാണ് വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്. ഭാരം കൂടുതലുള്ള സാഹചര്യത്തിൽ ചട്ടപ്രകാരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയേക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിനു പോലും അർഹതയുണ്ടാകില്ലെന്നാണ് വിവരം. ഫലത്തിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ, വെങ്കല മെഡൽ ജേതാക്കൾ മാത്രമേ ഉണ്ടാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

യാത്രക്കാരൻ്റെ തമാശ..!!! ബാഗിൽ എന്താണെന്ന് ചോദിച്ചതിന് ‘ബോംബ്’ എന്ന് മറുപടി; മൊത്തം പരിശോധന, മലയാളി ബിസിനസ് മാൻ നെടുമ്പാശേരിയിൽ അറസ്റ്റിൽ; വിമാനം വൈകിയത് രണ്ട് മണിക്കൂർ

ഒ.ടി.പി മറന്നേക്കൂ…; പകരം ഫിംഗർ പ്രിൻ്റ്, ഫെയ്സ് ഐഡി ഉപയോഗിച്ച് പെയ്മെൻ്റ്…!! യുപിഐ ഇടപാടുകളിൽ വൻമാറ്റം വരുന്നു

മൂന്നാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഫോഗട്ട് , ബുധനാഴ്ച രാത്രി പതിനൊന്നരയോടെ നടക്കേണ്ടിയിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.

ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ പരശീലകന്‍ അറിയിച്ചു. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത വന്നിരിക്കുന്നത്.

രണ്ടേകാൽ കിലോ സ്വർണവും 10 കിലോ വെള്ളിയും സമ്മാനം..!!! മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഓണം സ്വർണ്ണോത്സവത്തിന് തുടക്കമായി

pathram desk 1:
Leave a Comment