യാത്രക്കാരൻ്റെ തമാശ..!!! ബാഗിൽ എന്താണെന്ന് ചോദിച്ചതിന് ‘ബോംബ്’ എന്ന് മറുപടി; മൊത്തം പരിശോധന, മലയാളി ബിസിനസ് മാൻ നെടുമ്പാശേരിയിൽ അറസ്റ്റിൽ; വിമാനം വൈകിയത് രണ്ട് മണിക്കൂർ

നെടുമ്പാശേരി: വിമാനത്താവളത്തിൽ വച്ച് തമാശയ്ക്ക് ഒരു ഡയലോഗ് അടിച്ചതാണ്. പക്ഷേ പണി പാളി. ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശയായി പറഞ്ഞത് കാരണം നെടുമ്പാശേരിയിൽ വിമാനം രണ്ടു മണിക്കൂർ ആണ് വൈകിയത്. ഇതോടെ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലർച്ചെയാണ് സംഭവം. തായ് എയർലൈൻസിൽ പോകാനെത്തിയ ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിന്റെ തമാശയാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ചുറ്റിച്ചത്.

സന്തോഷത്തിന് ഒരു ദിവസത്തെ ആയുസ്സ് മാത്രം…!! വിനേഷിൻ്റെ നേട്ടം കേന്ദ്ര സർക്കാരിനുള്ള മറുപടിയായി വ്യാഖ്യാനിച്ചു..!!! പിന്നാലെ അയോഗ്യത..; ചാംപ്യൻമാരുടെ ചാംപ്യനെന്ന് പ്രധാനമന്ത്രി

വെറും 100 ഗ്രാം തൂക്കം കൂടി..!! ഇന്ത്യയ്ക്ക് വൻ തിരിച്ചടി, ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമാകും

പ്രശാന്തും ഭാര്യയും മകനും കൂടാതെ മറ്റു നാലു പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. സുരക്ഷ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ചോദിച്ചത് പ്രശാന്തിന് ഇഷ്ടപ്പെട്ടില്ല. ബാഗിൽ ബോംബാണെന്ന് പ്രശാന്ത് ആവർത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. തുടർന്ന് ബാഗ് തുറന്നു പരിശോധന നടത്തിയ ശേഷം ഇയാളുടെ വിമാന യാത്ര തടഞ്ഞു. ഇതോടെ ഭാര്യയും മകനും യാത്ര ചെയ്യാനില്ലെന്ന നിലപാട് സ്വീകരിച്ചു.

അസഹനീയ വേദന, കെട്ടഴിച്ചു നോക്കിയപ്പോൾ ഗ്ലൗസ് മുറിവിനൊപ്പം തുന്നിച്ചേർത്ത നിലയിൽ..!!! രക്തം പുറത്തേക്ക് പോകാനാണെന്ന് ആശുപത്രി അധികൃതർ

ഇതിനുശേഷം ഒരേ ടിക്കറ്റായതിനാൽ വിമാനത്തിനകത്ത് കയറ്റിയ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു നാലു പേരുടെ ലഗേജുകൾ കൂടി വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധനക്ക് വിധേയമാക്കി. പുലർച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30ന് മാത്രമാണ് ഇതുമൂലം പുറപ്പെട്ടത്.

ഒ.ടി.പി മറന്നേക്കൂ…; പകരം ഫിംഗർ പ്രിൻ്റ്, ഫെയ്സ് ഐഡി ഉപയോഗിച്ച് പെയ്മെൻ്റ്…!! യുപിഐ ഇടപാടുകളിൽ വൻമാറ്റം വരുന്നു

pathram desk 1:
Related Post
Leave a Comment